20 September Thursday

കൃഷിയിടത്തിൽ രാജന്റെ അധ്വാനം

പി വിജിൻദാസ്‌Updated: Friday Aug 17, 2018
ചീമേനി
പത്തേക്കർ  കൃഷിയിടത്തിൽ  തെങ്ങുമുതൽ പച്ചക്കറിവരെയുള്ള കാർഷിക വിളകൾ.  ആരെയും വിസ്മയിപ്പിക്കുന്ന ഈ കൃഷിസ്ഥലം ചീമേനിക്കടുത്ത് എടത്തിനാംകുഴിയിലാണ്. പി എ രാജനെന്ന കർഷകന്റെ അധ്വാനത്തിന്റെ ഫലമാണ്  ഈ കൃഷിയിടത്തിൽ വിളഞ്ഞു നിൽക്കുന്നത്. കൃഷി ജീവിതവ്രതമാക്കി മാറ്റിയ ഈ കർഷകനെ തേടി ഇത്തവണ സംസ്ഥാനസർക്കാരിന്റെ കർഷകോത്തമ അവാർഡ് എത്തി. രണ്ടു ലക്ഷം രൂപ, ഫലകം, പ്രശംസ പത്രം, സ്വർണ്ണമെഡൽ എന്നിവ അടങ്ങുന്നതാണ് കർഷകോത്തമ അവാർഡ്. 
സംസ്ഥാനത്തെ ഏറ്റവ്യത്തെ മികച്ച സംയോജിത കൃഷി ചെയ്യുന്ന കർഷകന് നൽകുന്ന അവാർഡാണ് രാജനെ തേടിയെത്തിയത്. പരമ്പരാഗത കാർഷിക കുടുംബത്തിൽ ജനിച്ച ഇദ്ദേഹം നന്നേ ചെറുപ്പത്തിലേ കൃഷിയിടത്തിലേക്കിറങ്ങി. ഭൂപ്രകൃതി അനുസരിച്ചു സംയോജിത കൃഷിയുടെ സാധ്യതകളാണ് ഇദ്ദേഹം പരീക്ഷിച്ചത്. തെങ്ങ്, ജാതി, കുരുമുളക്, കൊക്കോ, കശുമാവ്, വാഴ, പച്ചക്കറികൾ എന്നിവയെല്ലാം കൃഷിയിടത്തിലുണ്ട്. ഇഞ്ചി, മഞ്ഞൾ, വാഴ, പച്ചക്കറികൾ എന്നിവ ഇപ്പോൾ ഇടവിളയായി വളരുന്നുണ്ട്. നാൽപത് പശുക്കളുള്ള ഫാമും ഇദ്ദേഹത്തിനുണ്ട്. ഇവിടെ നിന്നുള്ള വളമാണ് കൃഷിക്കായി ഉപയോഗിക്കുന്നത്. പൂർണമായും ജൈവകൃഷിരീതിയാണ് അവലംബിക്കുന്നത്. തന്റെ ജീവിതത്തിനു കരുത്തു പകർന്നതെന്ന് കൃഷിയാണെന്ന് ഇദ്ദേഹം അഭിമാനത്തോടെ പറയുന്നു. കൃഷി ജീവിതമാക്കിയ രാജന് ലഭിച്ച അംഗീകാരം നാടിനും ആഹ്ലാദം  പകർന്നു. 
 
 
പ്രധാന വാർത്തകൾ
Top