12 December Wednesday

മന്ത്രിസഭാവാർഷികം: കലാജാഥ പര്യടനം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday May 16, 2018

സംസ്ഥാന സർക്കാരിന്റെ രണ്ടാംവാർഷികത്തോടനുബന്ധിച്ച് പിആർഡി സംഘടിപ്പിച്ച വികസന കലാജാഥയുടെ ഭാഗമായി കുടുംബശ്രീ അംഗങ്ങർ ടാഗോർ തിയറ്ററിൽ പരിപാടി അവതരിപ്പിച്ചപ്പോൾ

തിരുവനന്തപുരം
സംസ്ഥാന സർക്കാരിന്റെ രണ്ടാംവാർഷികത്തോടനുബന്ധിച്ച് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച വികസന ചിത്രപ്രദർശന വാഹനവും കലാജാഥയും ശ്രദ്ധേയമായി.    രണ്ടു വർഷം സംസ്ഥാനത്ത് നടപ്പാക്കിയ വികസനക്ഷേമ പ്രവർത്തനങ്ങളുടെ നേർക്കാഴ്ചയാണ് ഫോട്ടോ പ്രദർശനവാഹനത്തിൽ സജ്ജമാക്കിയിരിക്കുന്നത്.  ഇതോടൊപ്പം കുടുംബശ്രീ അംഗങ്ങൾ അവതരിപ്പിക്കുന്ന കലാവിരുന്നും ഹൃദ്യമായി.  ആനുകാലിക സാമൂഹ്യ വിഷയങ്ങൾ സരസവും ലളിതവുമായാണ് അവതരിപ്പിക്കുന്നത്. 
    കലക്ടറേറ്റിൽ എത്തിയ പ്രദർശനവാഹനത്തിനും കലാജാഥയ്ക്കും കലക്ടർ  കെ വാസുകിയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് ജീവനക്കാർ സ്വീകരണം നൽകി.  തുടർന്ന് കലാവിരുന്നും അരങ്ങേറി.  ബുധൻ, വ്യാഴം ദിവസങ്ങളിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തും. 
 
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top