23 July Monday

ഹരിതകർമസേന കർമരംഗത്ത്

വെബ് ഡെസ്‌ക്‌Updated: Wednesday May 16, 2018

കൽപ്പറ്റ നഗരസഭയുടെ ഹരിതകർമസേനയുടെ പ്രവൃത്തി സി കെ ശശീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

കൽപ്പറ്റ
കൽപ്പറ്റ നഗരത്തെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തിൽ ഹരിതകർമസേന രംഗത്ത്. സേനയുടെ പാസിങ്ഔട്ട്പരേഡും പ്രവർത്തന ഉദ്ഘാടനവും ചൊവ്വാഴ്ച നടന്നു.
കൽപ്പറ്റ നഗരസഭ ഓഫീസിന് സമീപം കലക്ടർ എസ് സുഹാസ് പാസിങ്ഔട്ട് പരേഡ് ഉദ്ഘാടനം ചെയ്തു. തുടർന്ന് ജിനചന്ദ്ര ഓഡിറ്റോറിയത്തിൽ നടന്ന പ്രവർത്തന ഉദ്ഘാടനം സി കെ ശശീന്ദ്രൻ എംഎൽഎ നിർവഹിച്ചു.  37പേരാണ് കർമസേനയിലുള്ളത്്. എല്ലാ വീടുകൾക്കും ഒരു വേസ്റ്റ്ബിൻ, ചാക്ക്, ഒരു കമ്പി തുടങ്ങിയവ 50 ശതമാനം സബ്സിഡി നിരക്കോടെ നഗരസഭ നൽകും. പിന്നോക്ക വിഭാഗക്കാർക്ക് സൗജന്യമായും.  ഓരോ മൂന്ന് നാൾ കൂടുമ്പോഴും കർമസേന വീടുകളിലെത്തി മാലിന്യം ശേഖരിക്കും. ജൈവ മാലിന്യവും അജൈവ മാലിന്യങ്ങളും പ്രത്യേകം പ്രത്യേകം നൽകണം.  കർമസേനക്ക് പുതുതായി രണ്ട് വാഹനങ്ങളും നഗരസഭ വാങ്ങിയിട്ടുണ്ട്. ചടങ്ങിൽ ചെയർപേഴ്സൺ സനിതജഗദീഷ് അധ്യക്ഷയായി. കുടുംബശ്രീമിഷൻ കോ ഓർഡിനേറ്റർ പി സാജിത, എ കെ രാജേഷ്, രാധാകൃഷ്ണൻ, ബിന്ദുജോസ്, അജിത, ടി ജെ ഐസക്ക്, ഉമൈബ മൊയ്തീൻകുട്ടി, വി ഹാരിസ്, ടി മണി, കെ സുഗതൻ, പി മൊയ്തീൻകുട്ടി എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ ജി രവീന്ദ്രൻ സ്വാഗതവും ബദറുദീൻ നന്ദിയും പറഞ്ഞു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top