27 May Sunday

രണ്ട് റോഡുകൾ നവീകരിക്കാൻ 157 കോടി രൂപ ഈ കൊടുംവളവ് ഓർമയാകാൻ ഏറെ വൈകില്ല

ജയരാജ് കുണ്ടംകുഴിUpdated: Wednesday May 16, 2018

തെക്കിൽ ‐ആലട്ടി റോഡിലെ കൊടുംവളവുകളിലൊന്നായ ബേഡകം വളവ്. ഇത് ഒഴിവാക്കാൻ സർക്കാർ 42 സെന്റ് സ്ഥലം വാങ്ങും

ബന്തടുക്ക 
പത്തിലേറെ കൊടുംവളവുകൾ, വീതികുറഞ്ഞതും തകർന്നു തുടങ്ങിയതുമായ വഴി... തെക്കിൽ ആലട്ടി റോഡിന്റെ ഇപ്പോഴത്തെ ചിത്രം ഇതാണ്. ഇവയ്ക്ക് പരിഹാരം കാണണമെന്നും മലയോരമേഖലയിലെ പഴക്കംചെന്ന റോഡുകളിലൊന്നായ ഇത് സംരങിക്കണമെന്നുമുള്ള ആവശ്യത്തിന് ഏറെ പഴക്കമുണ്ട്. ഏറെ കാത്തിരിക്കേണ്ട, 35 കിലോമീറ്റർ വരുന്ന തെക്കിൽ ‐ ആലട്ടി റോഡ് പുതുമോടി അണിയുന്നു. സംസ്ഥാന സർക്കാർ 71.65 കോടി രൂപ റോഡ് നവീകരണത്തിന് നീക്കിവെച്ചിട്ടുണ്ട്. 
എടപറമ്പ‐കോളിച്ചാൽ റോഡ് നവീകരിക്കാനും സർക്കാർ ഫണ്ട് അനുവദിച്ചിട്ടുണ്ട്. 85.15 കോടി രൂപ. ഈ രണ്ട് റോഡുകളും നവീകരിക്കപ്പെട്ടാൽ കാഞ്ഞങ്ങാട്, കാസർകോട് നഗരങ്ങളിലേക്കും കർണാടകയുടെ ഭാഗമായ സുള്ള്യ, മടിക്കേരി ഭാഗങ്ങളിലേക്കും എളുപ്പത്തിൽ എത്താൻ കഴിയും. ഏഴ് പഞ്ചായത്തുകളിലെ ജനങ്ങൾക്ക് പ്രത്യക്ഷത്തിലും ജില്ലയ്ക്കാകെയും വൻ നേട്ടമാകും. കാസർകോടിന്റെ ഉൾനാടുകളിലെ ഗാതഗത പ്രശ്നത്തിനും ഏറെ പരിഹാരമാകും. 
35 കിലോമീറ്റർ ദൂരമുള്ള തെക്കിൽ ‐ ആലട്ടി റോഡ് പൊയിനാച്ചി ദേശീയപാതയിൽ നിന്നാരംഭിച്ച് ചെമ്മനാട്, പള്ളിക്കര, ബേഡകം, കുറ്റിക്കോൽ പഞ്ചായത്തുകളിലൂടെയാണ് കടന്നു പോകുന്നത്. ഈ മാസം അവസാനത്തോടെ ഇതിന്റെ നിർമാണപ്രവൃത്തി തുടങ്ങുമെന്ന് കെ കുഞ്ഞിരാമൻ എംഎൽഎ അറിയിച്ചു. 
ദേലംപാടി, അഡൂർ, പള്ളഞ്ചി, കാട്ടിപ്പാറ, പരപ്പ, ബേത്തൂർപാറ, ശങ്കരംപാടി എന്നീ പ്രദേശങ്ങളിലെ ജനങ്ങൾക്ക് എടപറമ്പ‐കോളിച്ചാൽ റോഡ് ഏറെ ഉപകരിക്കും. മലയോര പഞ്ചായത്തുകളിൽ വികസനമ വേത്തിലാക്കാനും ഇവകൊണ്ട് കഴിയും. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പാലമാ കൊളത്തൂർ ആയംകടവ് പുഴയ്ക്ക് കുറുകെയുള്ള പാലത്തിന്റെ പണി പൂർത്തിയായാൽ ഇതുമായി ബന്ധമുള്ള അപ്രോച്ച് റോഡ് തെക്കിൽ‐ ആലട്ടി റോഡ് കടന്നുപോകുന്ന പെർളടക്കവുമായി കൂടി ചേരും. 
22 കോടി രൂപ ചെലവിട്ട് പാണ്ടിക്കണ്ടം പയസ്വിനി പുഴയ്ക്ക് കുറുകെ നിർമിച്ച പാലത്തോട് കൂടിയുള്ള ക്രോസ് ബാർ കം ബ്രിഡ്ജുമായി ബന്ധമുള്ള അപ്രോച്ച് റോഡ് നിർമാണം പൂർത്തിയായാൽ മലയോരത്തിന്റെ ചിരകാല സ്വപ്നങ്ങളാണ് പൂവണിയുക. 
 
 
പ്രധാന വാർത്തകൾ
Top