20 September Thursday

കിള്ളിയാർ സംരക്ഷണത്തിന് സമഗ്രപദ്ധതി: മന്ത്രി ഐസക്

വെബ് ഡെസ്‌ക്‌Updated: Sunday Apr 15, 2018

കിള്ളിയാർ ശുചീകരണത്തിന്‌ തുടക്കംകുറിച്ച്‌ മൂഴിയിൽ ശുചീകരണ വളന്റിയർമാർക്കൊപ്പം മന്ത്രി തോമസ്‌ ഐസക്‌ പ്രതിജ്ഞ എടുക്കുന്നു

തിരുവനന്തപുരം > കിള്ളിയാറിന്റെ വൃഷ്ടി പ്രദേശത്തെ ജലസംരക്ഷണത്തിന് സമഗ്രമായ പദ്ധതിക്ക് രൂപം നൽകുമെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. മൂഴിയിൽ കിള്ളിയാർ ശുചികരണ യജ്ഞം ഫ്ളാഗ് ഓഫ് ചെയ്യുകയായിരുന്നു മന്ത്രി. ഇതിന്റെ ഭാഗമായി നീർത്തട പരിപാടി ആവിഷ്കരിക്കും. കിള്ളിയാറിലേക്ക് എത്തുന്ന മുഴുവൻ നീർച്ചാലുകളും സംരക്ഷിക്കുന്നതുൾപ്പെടെയുള്ള നടപടി സ്വീകരിക്കും സംസ്ഥാനത്ത് ഇതുവരെ നടന്നിട്ടുള്ളതിൽ ഏറ്റവും വലിയ ജനകീയമായ ഏകദിന ജലസംരക്ഷണ യജ്ഞമാണ് കിള്ളിയാറിലേത്. ഒരേ സമയം ഇത്രയധികം ആളുകൾ പങ്കെടുക്കുന്നതും ഇതാദ്യമാണ്. വരട്ടാറിനേക്കാൾ വലിയ പ്രചോദനമാണ് കിള്ളിയാറെന്നും മന്ത്രി പറഞ്ഞു. 

പ്രധാന വാർത്തകൾ
Top