20 September Thursday

ജയരാജിനെ സ്പീക്കർ വീട്ടിലെത്തി അനുമോദിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Apr 15, 2018

ദേശീയ പുരസ്‌കാരം നേടിയ സംവിധായകൻ ജയരാജിന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ വീട്ടിലെത്തി പൂച്ചണ്ട് നൽകുന്നു

പെരിന്തൽമണ്ണ > സംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ ജയരാജിനെ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പെരിന്തൽമണ്ണയിലെ വീട്ടിലെത്തി അനുമോദിച്ചു. സർക്കാരിന്റെയും നിയമസഭയുടെയും അനുമോദനവും അഭിനന്ദനവും അറിയിക്കാനാണ് സ്പീക്കർ എത്തിയത്. മന്ത്രി എ കെ ബാലനും ഫോണിലൂടെ ജയരാജിനെ അഭിനന്ദിച്ചു. സർക്കാരിനെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ തഹസിൽദാർ എൻ എം മെഹറലിയും പങ്കെടുത്തു. 
സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്, സംസ്ഥാന കമ്മിറ്റി അം​ഗം പി പി വാസുദേവൻ എന്നിവർ ശനിയാഴ്ച രാവിലെ ജയരാജിന്റെ വീട്ടിലെത്തി അനുമോദിച്ചിരുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top