Top
24
Wednesday, January 2018
About UsE-Paper

ഓര്‍മകളുടെ തീരത്ത് സൌഹൃദം തിരയടിച്ചു

Sunday Jan 14, 2018
വെബ് ഡെസ്‌ക്‌
മലപ്പുറം ഗവ. കോളേജില്‍ നടന്ന പൂര്‍വ വിദ്യാര്‍ഥി സംഗമം 'ഓര്‍മകളുടെ തീരത്ത്' മജീഷ്യന്‍ ഗോപിനാഥ് മുതുകാട് ഉദ്ഘാടനംചെയ്യുന്നു
 
മലപ്പുറം > കണ്ണുകള്‍കൊണ്ട് കൈമാറിയ പ്രണയങ്ങളും കളി ചിരി കൈകോര്‍ത്ത് നല്‍കിയ സൌഹൃദങ്ങളും സമ്മാനിച്ച തിരുമുറ്റത്ത് അവര്‍ വീണ്ടും ഒരുമിച്ചു. ഒരിക്കലും തിരിച്ചുവരാത്ത  ആ ദിനങ്ങള്‍. മനസ്സിന്റെ താളില്‍ മയില്‍പ്പീലിപോലെ കാത്തുവച്ച മരിക്കാത്ത ഓര്‍മകള്‍. അവ ഓരോന്നായി ഓര്‍ത്തും പറഞ്ഞും രസിച്ചു. ഓര്‍മകള്‍ നഷ്ടപ്പെട്ടുപോകുന്ന കാലത്ത് ആ കൂട്ടായ്മ ബന്ധങ്ങളുടെ നവമധുരം പകരുന്നതായി. മലപ്പുറം ഗവ. കോളേജ് അലുംനി അസോസിയേഷന്‍ ഒരുക്കിയ 'ഓര്‍മകളുടെ തീരത്ത്' പൂര്‍വ വിദ്യാര്‍ഥിസംഗമം അങ്ങനെ മഹാ സംഗമമായി. 46 വര്‍ഷത്തിനുള്ളില്‍ വിവിധ ഡിപ്പാര്‍ട്ട്മെന്റുകള്‍ക്കുകീഴില്‍ പഠിച്ചിറങ്ങിയ ആയിരങ്ങളും 50-ഓളം അധ്യാപകരും സംഗമത്തില്‍ ഒത്തുകൂടി. ഒരിക്കലും കാണാന്‍ പറ്റില്ലെന്ന് വിചാരിച്ചവരും, എത്താന്‍ പറ്റില്ലെന്ന് പറഞ്ഞവരും വന്നു. മജീഷ്യന്‍ ഗോപിനാഥ് മുതുകാട് ഉദ്ഘാടനംചെയ്തു. അലുംനി അസോസിയേഷന്‍ പ്രസിഡന്റ് യു അബ്ദുല്‍ കരിം അധ്യക്ഷനായി. സെക്രട്ടറി ഡോ. പി കെ അബൂബക്കര്‍, കണ്‍വീനര്‍ ഡോ. ഗോപു, ഗഫൂര്‍ കോട്ടക്കുളത്ത്, കുഞ്ഞിമുഹമ്മദ് പറവത്ത്, അയൂബ് അരീക്കത്ത്, കെ എം ഗിരിജ, നൌഫല്‍ ബാബു, പി അസ്മാബി, പി വി സജീന, പ്രിന്‍സിപ്പല്‍ ഡോ. എന്‍ സുപ്രഭ എന്നിവര്‍ സംസാരിച്ചു. 
ചടങ്ങില്‍ കോളേജിലെ ആദ്യകാല അധ്യാപകര്‍, വിവിധ മേഖലകളില്‍ വ്യക്തിത്വംതെളിയിച്ച പൂര്‍വ വിദ്യാര്‍ഥികള്‍, കഴിഞ്ഞ വര്‍ഷം യൂണിവേഴ്സിറ്റിക്കുകീഴില്‍ മികവുതെളിയിച്ച  വിദ്യാര്‍ഥികള്‍ എന്നിവരെ ആദരിച്ചു. കലാപരിപാടികളും അരങ്ങേറി.