19 November Monday

പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018

 

ആലപ്പുഴ
സംസ്ഥാന പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ ഡോ. വി കെ രാമചന്ദ്രൻ  ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. പ്രളയത്തിനുശേഷം വരുന്ന വാർഷിക പദ്ധതിയിൽ  വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് കലക്ടറുമായി അദ്ദേഹം ചർച്ച നടത്തി. കേരളത്തിന്റെ  പുനർനിർമാണ സാധ്യതകൾക്ക് അനുകൂലമാകുന്ന പദ്ധതികൾ  ഉൾപ്പെടുത്താനാണ് തീരുമാനം.  കുട്ടനാട്, ചെങ്ങന്നൂർ ഉൾപ്പടെയുള്ള  പ്രളയബാധിത പ്രദേശങ്ങളും അദ്ദേഹം സന്ദർശിച്ചു. അഗ്രികൾച്ചറൽ ചീഫ് എസ് എസ് നാഗേഷ്, ചീഫ് ഇൻഡസ്ട്രി എൻ ആർ റോയ് എന്നിവർ ഒപ്പമുണ്ടായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാലും ചർച്ചയിൽ പങ്കെടുത്തു.
പ്രധാന വാർത്തകൾ
Top