18 November Sunday

ജില്ലാ വടംവലി ചാമ്പ്യൻഷിപ്പ്

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018
കാർത്തികപ്പള്ളി 
ആലപ്പുഴ ജില്ലാ വടംവലി അസോസിയേഷന്റേയും, സ‌്പോർട്സ് കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ ജില്ലാ വടംവലി ചാമ്പ്യൻഷിപ്പ് മുതുകുളം എച്ച്എസ്എസിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിപിൻ സി ബാബു ഉദ‌്ഘാടനംചെയ‌്തു. സ‌്കൂൾ മാനേജർ അനിയൻ ശാസ‌്താംപറമ്പിൽ അധ്യക്ഷനായി. സംസ്ഥാന വടംവലി അസോസിയേഷൻ സെക്രട്ടറി അബുബക്കർ മുഖ്യാതിഥിയായി. കേരള സ‌്പോർട്സ് അക്കാദമി പ്രസിഡന്റ്‌ സന്തോഷ് കൊച്ചുപറമ്പിൽ, സെക്രട്ടറി എസ് കെ ജയകുമാർ, എസ‌് കെ സുരേഷ‌്കുമാർ, ജേക്കബ് ജോർജ്, വിനു പൊന്നച്ചൻ, എ ഹരികുമാർ, അരുൺകുമാർ, ശിവകുമാർ, മാളവിക എന്നിവർ പങ്കെടുത്തു. നാന്നൂറിൽപ്പരം കായികതാരങ്ങൾ മത്സരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top