19 November Monday

തൊഴിൽസേന രൂപീകരണ ശിൽപ്പശാല

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018
ആലപ്പുഴ 
കർഷക തൊഴിലാളി യൂണിയന്റെ നേത‌ൃത്വത്തിൽ പഞ്ചായത്തടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന തൊഴിൽസേന രൂപീകരണത്തിന‌് ജില്ലാതല ശിൽപ്പശാല 18ന‌് രാവിലെ 10ന‌് ആലപ്പുഴ പി ക‌ൃഷ‌്ണപിള്ള സ‌്മാരക ഹാളിൽ നടക്കും. കെഎസ‌്കെടിയു ജില്ലാ കമ്മിറ്റി അംഗങ്ങൾ, വനിതാ സബ‌് കമ്മിറ്റി അംഗങ്ങൾ, ഏരിയ കമ്മിറ്റികൾ, മേഖലാ സെക്രട്ടറി‐ പ്രസിഡന്റുമാർ എന്നിവർ ശിൽപ്പശാലയിൽ പങ്കെടുക്കും. കെഎസ‌്കെടിയു സംസ്ഥാന സെക്രട്ടറി എൻ ആർ ബാലൻ ശിൽപ്പശാല ഉദ‌്ഘാടനംചെയ്യും. ജില്ലാ പ്രസിഡന്റ‌് കെ രാഘവൻ അധ്യക്ഷനാകും. 
    സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ മുഖ്യപ്രഭാഷണം നടത്തും. ശിൽപ്പശാല വിജയിപ്പിക്കാൻ സെക്രട്ടറി എം സത്യപാലൻ അഭ്യർഥിച്ചു.
പ്രധാന വാർത്തകൾ
Top