20 September Thursday

സ‌്കൂൾ കലോത്സവം ആലപ്പുഴയിൽ നടത്തുന്നതിൽ എതിർപ്പില്ല: സുധാകരൻ

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018
ആലപ്പുഴ
സംസ്ഥാന സ‌്കൂൾ കലോത്സവം ആലപ്പുഴയിൽ നടത്താമെന്നു പറഞ്ഞാൽ വേണ്ടെന്നു പറയില്ലെന്ന‌് മന്ത്രി ജി സുധാകരൻ വാർത്താസമ്മേളനത്തിൽ ചോദ്യത്തിനു മറുപടിയായി പറഞ്ഞു.എവിടെയാണ‌്  കലോത്സവം നടത്തുന്നതെന്നു തീരുമാനിച്ചിട്ടില്ല. ഇക്കാര്യത്തിൽ തങ്ങൾ ചർച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എൻ പത്മകുമാറിന‌് ആലപ്പുഴ കലക‌്ടറുടെ ചുമതല നൽകിയതിൽ തെറ്റില്ല. തോമസ‌് ചാണ്ടി എംഎൽഎയുടെ കേസുമായി ആരോപണവിധേയനായ വ്യക്തിക്ക‌് കലക‌്ടറുടെ ചുമതല നൽകിയതു ശരിയാണോയെന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിനെതിരായ ആരോപണം സർക്കാർ സ്ഥിരീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കലോത്സവം തിരുവനന്തപുരത്തോ കണ്ണൂരോ നടക്കുമെന്ന്‌ സൂചനകളുണ്ടായിരുന്നു
പ്രധാന വാർത്തകൾ
Top