21 September Friday

സാഗരയിൽ 24 മണിക്കൂറും ഹ‌ൃദയശസ‌്ത്രക്രിയാ വിഭാഗം

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018

   

ആലപ്പുഴ
സാഗര സഹകരണ ആശുപത്രിയിൽ 24 മണിക്കൂറും നീളുന്ന ഹ‌ൃദയ ശസ‌്ത്രക്രിയാ വിഭാഗം പ്രവർത്തനമാരംഭിച്ചു. ഹ‌ൃദയരോഗ വിദഗ‌്ധൻ ഗഗൻ വേലായുധൻ മുഴുവൻ സമയ കാർഡിയോളജിസ‌്റ്റായി ചാർജ‌് എടുത്തു. ഇതോടെ ആൻജിയോഗ്രാം, എക്കോ, ടിഎംടി തുടങ്ങിയ പരിശോധനകളും ആൻജിയോപ്ലാസ‌്റ്റി, പേസ‌്മേക്കർ എന്നീ ചികിത്സകളും ഏതുസമയത്തും നടത്താം.  കാർഡിയോതൊറാസിക‌് സർജൻ എൻ അരുണിന്റെ നേത‌ൃത്വത്തിലുള്ള ഹ‌ൃദയശ‌സ‌്ത്രക്രിയാ വിഭാഗത്തിന്റെ പ്രവർത്തനവും ആരംഭിച്ചു.  പ്രമുഖ യൂറോളജിസ‌്റ്റുകളായ മോഹൻ പി സാം, ജിതേന്ദ്ര എന്നിവരുൾപ്പെടുന്ന യൂറോളജി വിഭാഗത്തിൽ എല്ലാവിധ മൂത്രാശയ രോഗ പരിശോധനകളും ശസ‌്ത്രക്രിയകളും നടക്കുന്നു. കുറഞ്ഞ ചെലവിൽ വിവിധ ആരോഗ്യ പരിശോധനാ പാക്കേജുകളും നിലവിൽ വന്നതായി ആശുപത്രി സെക്രട്ടറി ഡോ. പി എൻ അജിത‌്കുമാർ അറിയിച്ചു.
പ്രധാന വാർത്തകൾ
Top