Top
23
Saturday, September 2017
About UsE-Paper
നിര്‍മല്‍ ചിട്ടിഫണ്ട്

ഉടമയുടെ സ്വത്തിനെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യം ശക്തം

Wednesday Sep 13, 2017
വെബ് ഡെസ്‌ക്‌

വെള്ളറട > കേരള- തമിഴ്നാട് അതിര്‍ത്തിയില്‍ കാരക്കോണത്തിനു സമീപം പളുകല്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന നിര്‍മല്‍കൃഷ്ണ ചിട്ടിക്കമ്പനി പൂട്ടി ഉടമയും ബന്ധുക്കളും മുങ്ങിയ സംഭവത്തില്‍ സ്ഥാപനം ഉടമയായ കെ നിര്‍മലന്‍ ബിനാമി പേരുകളില്‍ വാങ്ങിക്കൂട്ടിയ സ്വത്തിനെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. സ്ഥാപനത്തിന്റെ എംഡി കെ നിര്‍മലന്‍, ജീവനക്കാരും പാര്‍ട്ണര്‍മാരുമായ രവീന്ദ്രന്‍, ശേഖരന്‍നായര്‍, അജിത്കുമാര്‍, സുരേന്ദ്രന്‍നായര്‍, അഭിലാഷ്, നാരായണന്‍നായര്‍, പ്രവീണ്‍കൃഷ്ണ, ഷാജി, രാജു, രാധാകൃഷ്ണന്‍, ചന്ദ്രജിത്, അനില്‍കുമാര്‍, ശ്രീകുമാരി, അനില്‍കുമാര്‍ തുടങ്ങിയവര്‍ക്കെതിരെ  മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും ആക്ഷന്‍ കൌണ്‍സില്‍ പരാതി നല്‍കിയിട്ടുണ്ട്. പണമിടപാട് സ്ഥാപനത്തിന്റെ കേരളത്തിലെ ഇടപാടുകളെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണവും ആരംഭിച്ചു.


വഞ്ചിതരായ നിക്ഷേപകര്‍ ഇപ്പോഴും പൂട്ടിയ സ്ഥാപനത്തിനു മുന്നിലെത്തുന്നുണ്ട്. മലയോര ഗ്രാമങ്ങളില്‍ കഴിഞ്ഞ കാലങ്ങളിലായി കൂണുകള്‍പോലെ മുളച്ച പല സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളും നിക്ഷേപകരെയും ഇടപാടുകാരെയും വഞ്ചിച്ച് കടന്നു കളഞ്ഞിട്ടും നിയമനടപടികള്‍ എങ്ങുമെത്തിയിട്ടില്ല. ബുധനാഴ്ച വൈകിട്ട് നാലിന്് കുന്നത്തുകാല്‍ പഞ്ചായത്ത് ഹാളില്‍ ആക്ഷന്‍ കമ്മിറ്റികൂടി കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 

 

Related News

കൂടുതൽ വാർത്തകൾ »