23 September Sunday

ആളില്ലാത്ത വീടുകളിൽ മോഷണം: പ്രതി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Aug 13, 2018
കൊല്ലം
രാത്രി ആളില്ലാത്ത വീടുകളിൽ കയറി സ്വർണാഭരണങ്ങൾ മോഷ്ടിക്കുന്നയാൾ പൊലീസ്‌ പിടിയിലായി. വയനാട്‌ കൽപ്പറ്റ പൊലീസ്‌ ക്യാമ്പിനു സമീപം ചരുവിള പുത്തൻവീട്ടിൽ ജോയിയെയാണ്‌ കന്യാകുമാരി മാർത്താണ്ഡത്തുനിന്നും കൊല്ലം ഈസ്‌റ്റ്‌ പൊലീസ്‌ പിടികൂടിയത്‌. ആശ്രാമം ചെക്കോട്ട്‌ അമ്പലത്തിനു സമീപം ആശ്രാമം ഗാർഡൻസ്‌ ജയാനിവാസിൽ വാസുദേവന്റെ വീടിന്റെ പൂട്ടുപൊ
ളിച്ച്‌ കയറി മോഷണം നടത്തിയത്‌ ഇയാളാണെന്ന്‌ പൊലീസ്‌ പറഞ്ഞു.
ആശ്രാമം സരയൂനഗർ പുത്തൻവീട്ടിൽ സത്യനായരായണൻ, കൊല്ലം ടൗൺ അതിർത്തിയിൽ നവജ്യോതി നഗർ 24 നസീം എന്നിവരുടെ വീടുളിൽ മോഷണം നടത്തി. തിരുവനന്തപുരം നേമം മണിമന്ദിരത്തിൽ വിജയ‌് ആർ നായരുടെ വീട്ടിൽനിന്നും 30 പവൻ ആഭരണം ക
വർന്നു. 
സിറ്റി പൊലീസ്‌ കമീഷണർ ഡോ. അരുൾ ആർ ബി കൃഷ്‌ണയുടെ നിർദേശാനുസരണം കൊല്ലം എസിപി എ പ്രതീപ്‌കുമാറിന്റെ നേതൃത്വത്തിൽ എസ്‌ഐമാരായ മഞ്‌ജുലാൽ, പ്രശാന്ത്‌കുമാർ, വി ശിവകുമാർ, എ രഘുനാഥൻപിള്ള, അസി. സബ്‌ ഇൻസ്‌പെക്ടർമാരായ സുബൈർകുട്ടി, ബാബുക്കുട്ടൻപിള്ള, സീനിയർ സിവിൽ പൊലീസ്‌ ഓഫീസർ വിജയരാജൻ, രമാബായ്‌, സിവിൽ പൊലീസ്‌ ഓഫീസർമാരായ സുനിൽ ,ശ്രീകുമാർ എന്നിവർ ഉൾപ്പെട്ട സംഘമാണ്‌ പ്രതിയെ പിടികൂടിയത്‌.
പ്രധാന വാർത്തകൾ
Top