14 August Tuesday

ജില്ലയിലെ ഭൂപ്രശ്നങ്ങൾ ഗൗരവമായി ചർച്ചചെയ്യണം: കെ കെ ജയചന്ദ്രൻ

വെബ് ഡെസ്‌ക്‌Updated: Tuesday Feb 13, 2018

 നെടുങ്കണ്ടം > ജില്ലയിലെ‘ഭൂപ്രശ്നങ്ങൾ വഷളാക്കുന്നതിനും കർഷകരുടെ കൈവശ ഭൂമിക്ക് പട്ടയം നൽകുന്നതടക്കമുള്ള കാര്യങ്ങൾ അട്ടിമറിക്കുന്നതിനാണ് ഒരുവിഭാഗം ഉദ്യോഗസ്ഥർ ശ്രമിക്കുകയാണെന്ന്  കെ കെ ജയചന്ദ്രൻ പറഞ്ഞു.സിപിഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നെടുങ്കണ്ടത്ത് സംഘടിപ്പിച്ച കാർഷിക സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ ഭൂപ്രശ്നങ്ങൾ സമഗ്രമായി പഠിച്ച് പരിഹാരം കാണുന്നതിന് എൽഡിഎഫിന് കൂട്ടായി ബാധ്യതയുണ്ട്. ഇത് ഗൗരവമായി ചർച്ചചെയ്യേണ്ട വിഷയമാണ്.

രാജ്യത്ത് മോഡിസർക്കാർ നടപ്പാക്കുന്ന ആഗോളവൽക്കരണ നയങ്ങൾക്കെതിരെ കർഷകരുടെ യോജിച്ച സമരങ്ങൾ വളർന്നുവരണം. കാർഷികമേഖലയെ വൻകിട കോർപറേറ്റുകൾക്ക് അടിയറവെക്കുകയാണ് ബിജെപി സർക്കാർ. രാജ്യമാകെ കർഷകപ്രക്ഷോഭം ഉയർന്നുവരണമെന്നും കെ കെ ജയചന്ദ്രൻ പറഞ്ഞു.
പ്രധാന വാർത്തകൾ
Top