19 January Saturday
പൊതിച്ചോറുമായി പോയ വാഹനം തകര്‍ത്ത സംഭവം

ഒരു ആര്‍എസ്എസുകാരൻ കൂടി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jan 12, 2019

അഭിലാഷ്

 
മാന്നാർ
ആശുപത്രിയിലേക്ക് പൊതിച്ചോറുമായി പോയവാഹനം തകർത്ത കേസിൽ ഒരു ആർഎസ്എസുകാരനായ ഒരാൾകൂടി പിടിയിൽ. ചെറുകോൽ കുറ്റിയാറ ഇല്ലം അഭിലാഷ് (45) ആണ് അറസ‌്റ്റിലായത്. മറ്റ് പ്രതികൾ ഒളിവിലാണ്. വ്യാഴാഴ‌്ച രാത്രി 9.30ന് പ്രായിക്കരയിൽനിന്ന‌് സിഐ ജോസ് മാത്യു, എസ്‌ഐ എൽ മഹേഷ് എന്നിവരുടെ നേത‌ൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. കേസിലെ ഒന്നാം പ്രതിയായ കാരാഴ‌്മ സ്വദേശി പ്രവീൺ റിമാൻഡിലാണ്. 
വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളവർക്കും കൂട്ടിരിപ്പുകാർക്കുമായി ഡിവൈഎഫ‌്ഐ ചെന്നിത്തല മേഖലാ കമ്മിറ്റിയുടെ നേത‌ൃത്വത്തിൽ പൊതിച്ചോറുമായി പോയ കാറാണ് കഴിഞ്ഞ മൂന്നിന് നടന്ന ഹർത്താലിൽ ആർഎസ്എസ് സംഘം തല്ലിത്തകർത്തത്. 
കാറിലുണ്ടായിരുന്ന സിപിഐ എം പ്രായിക്കര ബ്രാഞ്ച് സെക്രട്ടറി പൂങ്കാവനം സെബാസ‌്റ്റ്യൻ, ഡിവൈഎഫ്‌ഐ പ്രവർത്തകരായ അനീഷ്ഭവനത്തിൽ അനീഷ്, കാരാവള്ളിൽ രാഹുൽ എന്നിവരെ മർദിച്ച് ചോറ് റോഡിലേക്ക് വലിച്ചെറിഞ്ഞു. പ്രതിയെ ചെങ്ങന്നൂർ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട‌് കോടതിയിൽ ഹാജരാക്കി. മറ്റ് പ്രതികൾക്കുള്ള അന്വേഷണം ഊർജിതമാക്കിയെന്നും സിഐ പറഞ്ഞു.
പ്രധാന വാർത്തകൾ
Top