22 September Saturday
വീടിന‌് തറക്കല്ലിട്ടു

നിർധനകുടുംബത്തിന‌് താങ്ങായി സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 11, 2018

സിപിഐ എം രാമപുരം ലോക്കൽ കമ്മിറ്റിയുടെ നേത‌ൃത്വത്തിൽ നിർമിച്ചുനൽകുന്ന വീടിന്റെ കല്ലിടീൽ യു പ്രതിഭ ഹരി എംഎൽഎ നിർവഹിക്കുന്നു

 
കായംകുളം
സിപിഐ എം നേത‌ൃത്വത്തിലുള്ള ഭവനപദ്ധതിക്ക‌് രാമപുരം ലോക്കൽ കമ്മിറ്റിയിലും തുടക്കംകുറിച്ചു. പത്തിയൂർ പഞ്ചായത്ത് മൂന്നാം വാർഡിലെ നിർധനകുടുംബമായ വേണാട്ടുതറയിൽ ചെല്ലമ്മയ‌്ക്കാണ് വീട് നിർമിച്ചുനൽകുന്നത്. വീടിന്റെ ശിലാസ്ഥാപനം പ്രതിഭാഹരി എംഎൽഎ നിർവഹിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എം എ അലിയാർ, കെ എച്ച് ബാബുജാൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിപിൻ സി ബാബു, ലോക്കൽ സെക്രട്ടറി കെ ജി ശ്രീകണ്ഠൻ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
Top