16 November Friday

കൈനകരി കൂലിപ്പുരയ‌്ക്കൽ പാടശേഖരസമിതി പിരിച്ചുവിടണമെന്ന്

വെബ് ഡെസ്‌ക്‌Updated: Tuesday Sep 11, 2018

 

തകഴി 
പ്രളയത്തിന് ശേഷം എല്ലാ പാടശേഖരങ്ങളും പമ്പിങ് ആരംഭിക്കണമെന്ന സർക്കാർ തീരുമാനം നടപ്പാക്കാത്ത കൈനകരിയിലെ കൂലിപ്പുരയ‌്ക്കൽ പാടശേഖരസമിതി  പിരിച്ചുവിടണമെന്ന് കെഎസ‌്കെടിയു കൈനകരി സൗത്ത് മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു . സർക്കാരിൽനിന്ന‌് 20 ശതമാനം അഡ്വാൻസ് വാങ്ങിയ ശേഷം വെള്ളം വറ്റിക്കാനുള്ള നടപടി  പാടശേഖരസമിതി  എടുത്തില്ല. പാടശേഖരത്തിനകത്തുള്ള നൂറോളം കുടുംബങ്ങൾ ഇപ്പോഴും വെള്ളത്തിലാണ് .ഇത് കാരണം ഈ പാടശേഖരത്തിന്റെ റിങ‌് ബണ്ടിലുള്ള കിഴക്കുംപുറം പാടശേഖരത്തിലെ മോട്ടോർ പ്രവർത്തിപ്പിക്കാൻ കഴിയുന്നില്ല.
പ്രധാന വാർത്തകൾ
Top