17 October Wednesday

ജില്ലാ ഐടിഇ കലോത്സവവും അധ്യാപക കലാമേളയും 14ന്‌

വെബ് ഡെസ്‌ക്‌Updated: Saturday Aug 11, 2018
കാസർകോട്‌
ജില്ലാ ഐടിഇ കലോത്സവവും അധ്യാപക കലാമേളയും 14ന്‌ മായിപ്പാടി ഡയറ്റിൽ നടക്കും. അധ്യാപക വിദ്യാർഥി പരിശീലന കേന്ദ്രങ്ങളായ ഡയറ്റ്‌ മായിപ്പാടി, ഗവ. ടിടിഐ കണ്ണിവയൽ, എസ്‌എൻ ടിടിഐ നീലേശ്വരം, ടി ഐ ടിടിഐ നായന്മാർമൂല എന്നിവിടങ്ങളിലെ അധ്യാപക വിദ്യാർഥികളാണ്‌ കലോത്സവത്തിൽ  പങ്കെടുക്കുക. പ്രഭാഷണം, പ്രസംഗം, പദ്യംചൊല്ലൽ,മാപ്പിളപ്പാട്ട്‌, സംഘഗാനം, ലളിതഗാനം, മോണോ ആക്ട്‌ എന്നീ ഇനങ്ങളിലാണ്‌ മത്സരമെന്ന്‌ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഡോ. ഗിരീഷ്‌ ചോലയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒാരോ ടിടിഐകളിൽനിന്നും ഒന്നും രണ്ടും സ്ഥാനം നേടുന്നവരാണ്‌ മത്സരത്തിനെത്തുന്നത്‌.ലളിതഗാനം, കവിയരങ്ങ്‌, സംഘഗാനം എന്നീ ഇനങ്ങളിലാണ്‌ അധ്യാപർക്ക്‌ മത്സരം. 
കലോത്സവം രാവിലെ പത്തിന്‌ ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ എ ജി സി ബഷീർ ഉദ്‌ഘാടനം ചെയ്യും. സമാപന സമ്മേളനം  വൈകിട്ട്‌ നാലിന്‌ എൻ എ നെല്ലിക്കുന്ന്‌ എംഎൽഎ ഉദ്‌ഘാടനം ചെയ്യും. കേന്ദ്രസർവകലാശാല വൈസ്‌ ചാൻസിലർ േഡാ. ജി ഗോപകുമാർ മുഖ്യാതിഥിയാവും. 
വാർത്താസമ്മേളനത്തിൽ ഡയറ്റ്‌ പ്രിൻസിപ്പൽ പി ജയദേവൻ, സീനിയർ ലക്‌ചറർ ടി ആർ ജനാർദനൻ, പിടിഎ പ്രസിഡന്റ്‌ എം പി മുരളി എന്നിവരും പങ്കെടുത്തു. 

 

പ്രധാന വാർത്തകൾ
Top