Top
26
Sunday, March 2017
About UsE-Paper

ബിജെപി അക്രമം തുടര്‍ന്നാല്‍ ജനങ്ങളെ അണിനിരത്തും: സിപിഐ എം

Tuesday Jan 10, 2017
വെബ് ഡെസ്‌ക്‌
കാസര്‍കോട് > ജില്ലയിലെ ബിജെപി സ്വാധീനകേന്ദ്രങ്ങളില്‍ സിപിഐ എമ്മിനെതിരെ അക്രമവും അസഹിഷ്ണുതയും പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കുകയും നേതാക്കള്‍തന്നെ പ്രകോപനത്തിന് നേതൃത്വം നല്‍കുകയും ചെയ്തശേഷം സിപിഐ എം അക്രമമെന്ന് പ്രചരിപ്പിച്ച് മുതലെടുപ്പിന് ശ്രമിക്കുന്ന ബിജെപിയുടെ കുതന്ത്രങ്ങള്‍ തിരിച്ചറിയണമെന്ന് സിപിഐ എം ജില്ലാസെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു. 
കഴിഞ്ഞ നാലിന് പറക്കളായിയില്‍ ചുവന്ന മുണ്ടുടുത്തതിന്റെ പേരില്‍ സിനിമ- നാടക പ്രവര്‍ത്തകരെ ബിജെപി സംഘം ആക്രമിച്ചു. എട്ടിന് കോട്ടപ്പാറ എന്‍എംഐടി എന്‍ജിനിയറിങ് കോളേജില്‍ പരീക്ഷയെഴുതാനെത്തിയ കണ്ണൂര്‍ സ്വദേശികളായ വിദ്യാര്‍ഥികളെ ഹെല്‍മറ്റില്‍ ചെഗുവേരയുടെ ചിത്രം പതിച്ചതിന് ആക്രമിച്ചു. 
തുടര്‍ച്ചയായി ഇത്തരം ആക്രമണങ്ങള്‍ നടത്തി ജില്ലയിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ബിജെപി നടത്തുന്ന ശ്രമം പ്രതിഷേധാര്‍ഹമാണ്. സിപിഐ എം സ്വീകരിക്കുന്ന ആത്മസംയമനം അക്രമം തുടരാനുള്ള അവസരമായി കരുതി മുന്നോട്ടുപോയാല്‍ ജനങ്ങളെ അണിനിരത്തി ചെറുക്കും. ബിജെപിയുടെ ഇത്തരം നീക്കങ്ങളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണമെന്ന് അഭ്യര്‍ഥിച്ചു.