21 November Wednesday

ഡിവൈ‌എഫ‌്ഐ ‘ഓർമപ്പെടുത്തൽ സംഗമം’

വെബ് ഡെസ്‌ക്‌Updated: Friday Nov 9, 2018

ഡിവൈഎഫ്‌ഐ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച ഓർമപ്പെടുത്തൽ സംഗമത്തിൽ നവോത്ഥാന ദീപം തെളിച്ച്‌ സിപിഐ എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ നേതൃത്വത്തിൽ പ്രതിജ്ഞ ചൊല്ലുന്നു

 തിരുവനന്തപുരം > കേരളത്തെ ജാതി വിവേചനത്തിന്റെ ഇരുണ്ടകാലത്തിലേക്ക‌് തിരിച്ചു നടത്താനുള്ള പരിശ്രമങ്ങൾക്കെതിരെ ഡിവൈഎഫ‌്ഐ  നേതൃത്വത്തിൽ ‘ഒന്നാണ‌് നമ്മൾ, കേരളം മതേതരമാണ‌്’ എന്ന മുദ്രാവാക്യമുയർത്തി ഓർമപ്പെടുത്തൽ സംഗമം നടത്തി. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാളയത്ത‌് നടന്ന സംഗമം സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ ഉദ‌്ഘാടനംചെയ‌്തു. ഡിവൈഎഫ‌്ഐ ജില്ലാ പ്രസിഡന്റ‌് വി വിനീത‌് അധ്യക്ഷനായി. കോടിയേരിയും എഴുത്തുകാരി ബി ശാരദക്കുട്ടിയും ചേർന്ന‌് നവോത്ഥാന ദീപം തെളിച്ചു. 

സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, സംസ്ഥാന കമ്മിറ്റിയംഗം വി ശിവൻകുട്ടി, ഡിവൈഎഫ‌്ഐ സംസ്ഥാന ട്രഷറർ പി ബിജു, കേന്ദ്ര കമ്മിറ്റിയംഗം എ എ റഹിം തുടങ്ങിയവർ പങ്കെടുത്തു.
 ജില്ലാ സെക്രട്ടറി കെ പി പ്രമോഷ‌് സ്വാഗതവും അനൂപ‌് നന്ദിയും പറഞ്ഞു. കവിത നവോത്ഥാന പ്രതിജ്ഞ ചൊല്ലി.
പ്രധാന വാർത്തകൾ
Top