21 November Wednesday

യുവാവിനെ അടിച്ചുവീഴ്ത്തി ബൈക്കുമായി കടന്ന അക്രമികൾ പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Sunday Sep 9, 2018
ബാലരാമപുരം
പാപ്പനംകോടിനു സമീപം രാത്രിയില്‍ ബൈക്കില്‍ സഞ്ചരിച്ച ശ്രീകാര്യം സ്വദേശിയായ ശിവശങ്കരനെ അടിച്ചു വീഴ്ത്തി ബൈക്കുമായി കടന്ന നേമം വില്ലേജില്‍ അരുവാകോട് കരുതലക്കല്‍ വീട്ടില്‍  സുനി എന്ന സുനില്‍കുമാര്‍ (31), നേമം വില്ലേജില്‍ അരുവാകോട് കരുതലക്കല്‍ വീട്ടില്‍ വിഷ്ണു  (27) എന്നിവരെ പൊലീസ‌് അറസ്റ്റ് ചെയ്തു. രാത്രി ജോലി  കഴിഞ്ഞു ബൈക്കില്‍ വരികയായിരുന്ന യുവാവിനെ അക്രമികള്‍ തടഞ്ഞു നിര്‍ത്തി എസ്റ്റേറ്റില്‍ കൊണ്ട് വിടണമെന്ന് ആവശ്യപ്പെട്ടു. പരിചയം ഇല്ലാത്തതിനാല്‍ വിസമ്മതിച്ചു. ഇതിന്റെ വിരോധത്തിൽ  അക്രമികള്‍ യുവാവിനെ  ക്രൂരമായി മര്‍ദിച്ച‌് അവശനാക്കിയ ശേഷം ബൈക്കുമായി കടക്കുകയായിരുന്നു. വിവരമറിഞ്ഞ‌് സ്ഥലത്തെത്തിയ  പൊലീസാണ് ശിവശങ്കരനെ ആശുപത്രിയില്‍ എത്തിച്ചത്. 
 
സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലൂടെയാണ‌് പിടികൂടിയത‌്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ഇവര്‍ അടുത്തിടെ ഒരു യുവതിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷം വീണ്ടും കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുകയായിരുന്നു. സുനില്‍കുമാര്‍ ഇതിനുമുമ്പ‌് എസ്റ്റേറ്റിന‌് സമീപം ഒരു യുവാവിനെ ആക്രമിച്ചു മാല കവര്‍ന്ന കേസിലെ പ്രതിയാണ്. തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണര്‍ പി പ്രകാശിന്റെ നിര്‍ദേശാനുസരണം ഫോര്‍ട്ട് എസി ദീനില്‍, നേമം സിഐ കെ പ്രദീപ്, എസ‌്ഐമാരായ എസ് എസ് സജി, സഞ്ചു ജോസഫ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.
 
പ്രധാന വാർത്തകൾ
Top