15 November Thursday

പമ്പിങ് ആരംഭിക്കാത്ത കരാറുകാർക്കെതിരെ വാറണ്ട്‌

വെബ് ഡെസ്‌ക്‌Updated: Sunday Sep 9, 2018

 ആലപ്പുഴ

അടിയന്തര സാഹചര്യം വ്യക്തമാക്കിയിട്ടും കുട്ടനാട്ടിൽ പമ്പിങ് ആരംഭിക്കാത്ത കരാറുകാർക്കെതിരെ  വാറന്റ‌് പുറപ്പെടുവിക്കാൻ മന്ത്രി ഡോ. ടി എം തോമസ് ഐസക് സബ്കലക്ടർ വി ആർ  കൃഷ്ണതേജയ‌്ക്ക‌് നിർദേശം നൽകി. കലക്ടറേറ്റിൽ ചേർന്ന കുട്ടനാട് പുനരധിവാസവുമായി ബന്ധപ്പെട്ട അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 300 കുടിവെള്ള ഫിൽറ്ററുകൾ ഉടൻ ജില്ലയിൽ എത്തും. ഇവ അങ്കണവാടികൾ, സ്‌കൂളുകൾ, ആരോഗ്യസ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയവയ‌്ക്ക‌് നൽകാനും 
മന്ത്രി നിർദ്ദേശിച്ചു.
കുട്ടനാട്ടിലെ റേഷൻ വിതരണത്തിന്റെ സ്ഥിതി പരിശോധിക്കാൻ പരിശോധന സംഘത്തെ നിയോഗിക്കും. വീട് പൂർണമായും ഇല്ലാതായവർക്ക് താൽക്കാലിക കിടപ്പാടം ഒരുക്കുന്നതിന് പ്രോജക്ട് വിഷൻ ഉൾപ്പടെയുള്ള ഏജൻസികളുമായി സംസാരിക്കണം.  ഇപ്പോഴും കുട്ടനാടിന്റെ ചില ഭാഗങ്ങളിലുള്ളവർ പുറത്ത് ക്യാമ്പുകളിൽ ഉണ്ട്. ഇവരെ വീടിനു സമീപമുള്ള ഏതെങ്കിലും വീടോ ഹാളോ വാടകയ‌്ക്കെടുത്ത് താമസിപ്പിക്കുന്നത് പരിഗണിക്കാൻ മന്ത്രി നിർദേശിച്ചു.
പ്രധാന വാർത്തകൾ
Top