18 November Sunday

ഇന്ധനവില വർധനയിൽ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Saturday Sep 8, 2018

ഇന്ധന വില വര്‍ധനവിനെതിരെ കെഎംഎസ്ആര്‍എ നേതൃത്വത്തില്‍ സ്കൂട്ടറും പാചകവാതക സിലിണ്ടറും ഉന്തുവണ്ടിയില്‍ കയറ്റി പ്രതിഷേധിക്കുന്നു

കോഴിക്കോട‌്

ഇന്ധനവില വർധനയ്ക്കെതിരെ വേറിട്ട പ്രതിഷേധവുമായി മെഡിക്കൽ റപ്രസന്റേറ്റീവുമാർ. റീത്ത‌് വച്ച സ‌്കൂട്ടറും ഗ്യാസ‌് സിലിണ്ടറും ഉന്തുവണ്ടിയിലേറ്റിയാണ‌് നഗരത്തിൽ പ്രകടനം നടത്തിയത‌്.    കേരള മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസന്റേറ്റീവ്സ്‌ അസോസിയേഷൻ ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തിലായിരുന്നു  പ്രകടനം.  
     സ‌്റ്റേഡിയം കോർണറിൽ നിന്നാരംഭിച്ച പ്രകടനം മൊഫ്യൂസിൽ ബസ‌് സ‌്റ്റാൻഡിൽ സമാപിച്ചു.   സമാപന യോഗം കെഎംഎസ്ആർഎ സംസ്ഥാന പ്രസിഡന്റ് കെ എം സുരേന്ദ്രൻ ഉദ‌്ഘാടനം ചെയ്തു. പി കെ സന്തോഷ്, കെ രതീഷ് എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് പി ബാബു അധ്യക്ഷനായി.
പ്രധാന വാർത്തകൾ
Top