19 September Wednesday
കണ്ണൂർ സർവകലാശാല

മാനന്തവാടിയിലും എസ്എഫ്ഐ തേരോട്ടം

വെബ് ഡെസ്‌ക്‌Updated: Saturday Sep 8, 2018

കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച മാനന്താടി മേരിമാതാ കോളേജിലെ എസ്‌എഫ്‌ഐ പ്രവർത്തകരുടെ ആഹ്ലാദപ്രകടനം

മാനന്തവാടി
കണ്ണൂർ സർവകലാശാലക്ക് കീഴിലെ കോളേജ് യൂണിയൻ  തെരഞ്ഞെടുപ്പിലും ജില്ലയിൽ എസ്എഫ്ഐക്ക് ഉജ്വല വിജയം. തെരഞ്ഞെടുപ്പ് നടന്ന അഞ്ച് കോളേജുകളിൽ നാലെണ്ണത്തിൽ എസ്എഫ്ഐ മുഴുവൻ സീറ്റുകളും നേടി. കഴിഞ്ഞ ദിവസം നടന്ന കാലിക്കറ്റ് സർവകലാശാല തെരഞ്ഞെടുപ്പിൽ നേടിയ വൻവിജയത്തിന് പിന്നാലെയാണ് കണ്ണൂരിലെ മഹാവിജയവും.
 മാനന്തവാടി ഗവ.കോളേജ്, പി കെ കാളൻ മെമ്മോറിയൽ അപ്ലൈഡ് സയൻസ് കോളേജ്, മാനന്തവാടി മേരി മാത കോളേജ് , മാനന്തവാടി യൂണിവേഴ്സിറ്റി സെന്റർ എന്നിവിടങ്ങളിലാണ് എസ്എഫ്ഐ മുഴുവൻ സീറ്റുകളിലും വിജയിച്ച് യൂണിയൻ നേടിയത്. കൂളിവയൽ ഇമാംഗസാലിയിൽ എംഎസ്എഫ് വിജയിച്ചു.
കാലിക്കറ്റ് സർവകലാശാല തെരഞ്ഞെടുപ്പിൽ ജില്ലയിലെ 11 കോളേജുകളിൽ പത്തിലും എസ്എഫ്ഐ മിന്നുന്ന വിജയമാണ് നേടിയത്. കാലിക്കറ്റിന് പുറമെ കണ്ണൂർ സർവകലാശാലയിലും കെഎസ്യു‐എംഎസ്എഫ് സഖ്യത്തിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്.  കോളേജുകളിൽ പലസീറ്റുകളിലും സ്ഥാനാർഥികളാകാൻപോലും വിദ്യാർഥികളുണ്ടായിരുന്നില്ല. എബിവിപിയുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയിട്ടും നിലംതൊടാനായില്ല. നോമിനേഷൻ സമയത്തുതന്നെ എസ്എഫ്ഐ നിരവധി സീറ്റുകളിൽ എതിരില്ലാതെ തെരഞ്ഞടുക്കപ്പെട്ടിരുന്നു. 
മുൻകാലങ്ങളിൽ കെഎസ്യു ആധിപത്യം പുലർത്തിയിരുന്ന   മാനന്തവാടി മേരി മാതാ കോളേജിൽ 14 സീറ്റിലും, മാനന്തവാടി ഗവ. കോളേജിൽ ആറ് മേജർ സീറ്റ് ഉൾപ്പെടെ 12 സീറ്റുകളിലും, പി കെ കാളൻ മെമ്മോറിയൽ കോളേജിൽ മൂന്ന് സീറ്റുകളിലും മത്സരമില്ലാതെയാണ് എസ്എഫ്ഐ വിജയിച്ചത്. മത്സരിച്ച സീറ്റുകളിൽ കെഎസ്യു‐എംഎസ്എഫ് സഖ്യം എബിവിപിയുമായി  പരസ്യസഖ്യത്തിലേർപ്പെടുകയും ചെയ്തു. എന്നിട്ടും ഒരാളെപോലും വിജയിപ്പിക്കാനായില്ല. എസ്എഫ്ഐക്ക് ചരിത്രവിജയം സമ്മാനിച്ച വിദ്യാർഥികളെയും  വിജയികളെയും എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് അഭിവാദ്യം ചെയ്തു. വിദ്യാർഥികൾ ആഹ്ളാദ പ്രകടനവും നടത്തി. 
വിജയികൾ
യൂണിവേഴ്സിറ്റി സെന്റർ:
അൽബർട് ലാൽ(ചെയർമാൻ), മേഴ്സി അഞ്ചു(വൈസ് ചെയർമാൻ), എൻ ആർ രാഹുൽ(ജനറൽ സെക്രട്ടറി), പി കെ അയന(ജോയിന്റ് സെക്രട്ടറി), കെ ആർ ശ്രീഹരി(യുയുസി), കെ വി വിഷ്ണു(ഫൈൻ ആർട്സ് സെക്രട്ടറി), വിഘ്നേഷ് വി കുമാർ(ജനറൽ ക്യാപ്റ്റൻ), ആർ കെ ദീപ്തി(സ്റ്റുഡന്റ് എഡിറ്റർ ).
പി കെ കാളൻ അപ്ലൈഡ് സയൻസ് കോളേജ്:
എം പി കശ്യപ്(ചെയർമാൻ), രമിഷ രവീന്ദ്രൻ(വൈസ് ചെയർമാൻ), സി അഭിനവ്(ജനറൽ സെക്രട്ടറി), എ ടി അപർണ(ജോയിന്റ് സെക്രട്ടറി), സി ആർ ദീപക്(യുയുസി), സുഭിഷ സുരേഷ്(ഫൈൻ ആർട്സ്), എം കെ ഷിജിൽ(മാഗസിൻ എഡിറ്റർ), പി ജെ അമൽ(ജനറൽ ക്യാപ്റ്റൻ).
മാനന്തവാടി ഗവ. കോളേജ്:
പി എസ് പ്രശോഭ്(ചെയർമാൻ), അമിത സ്റ്റീഫൻ(വൈസ് ചെയർമാൻ), എം മുഹമ്മദ് അനസ്(ജനറൽ സെക്രട്ടറി), അക്ഷയ ശിവദാസ്(ജോയിന്റ് സെക്രട്ടറി), ടി എം ശ്രീരാഗ്(യുയുസി), പി എസ് അഭിഷേക്(ഫൈൻ ആർട്സ്), ഇ അനുരാഗ്(മാഗസിൻ എഡിറ്റർ), പി വിഷ്ണു വിനോദ്(ജനറൽ ക്യാപ്റ്റൻ).
മേരീ മതാ കോളേജ്:
എം എസ് അഭിലാഷ്(ചെയർമാൻ), ജസ്ന ജോൺസൺ(വൈസ് ചെയർമാൻ), മനു ജോസഫ് ജോൺസൺ(ജനറൽ സെക്രട്ടറി),   ദർശന(ജോയിന്റ് സെക്രട്ടറി),  വി പി ഷാരോൺ(യുയുസി), എബി ജോസഫ്(ഫൈൻ ആർട്സ്), വി എസ് അലീന(മാഗസിൻ എഡിറ്റർ), എസ് ബി അഭിനവ്(ജനറൽ ക്യാപ്റ്റൻ).
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top