19 September Wednesday

തൊഴിലാളികളുടെയും കർഷകരുടെയും ജയിൽ നിറക്കൽ സമരം നാളെ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 8, 2018
ഗൂഡല്ലൂർ
ബിജെപി സർക്കാരിന്റെ തൊഴിലാളി‐കർഷക വിരുദ്ധ നയങ്ങൾക്കെതിരെ എഐകെഎസ്‐സിഐടിയു ജയിൽ നിറക്കൽ സമരം വ്യാഴാഴ്ച നടക്കും. രാജ്യവ്യാപകമായാണ് സമരം നടക്കുന്നത്. കാർഷിക കടം എഴുതിതള്ളുക, കാർഷിക വിളകൾക്ക് തറവില നിശ്ചയിക്കുക, പച്ചത്തേയിലക്ക് കിലോയ്ക്ക് 30 രൂപ തറവില നിശ്ചയിക്കുക, കൈവശ ഭൂമിക്ക് പട്ടയം നൽകുക, എല്ലാ വീടുകൾക്കും വൈദ്യുതി കണക്ഷൻ നൽകുക, വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം കാണുക, വന്യജീവികളാൽ കൃഷിനാശം സംഭവിച്ചവർക്ക് പത്ത് മടങ്ങ് നഷ്ടപരിഹാരം നൽകുക, ടാൻടി തൊഴിലാളികൾക്ക് വീട് വെക്കാൻ സ്ഥലം നൽകുക, അവർക്ക് വീട് നിർമിച്ച് നൽകുക, തൊഴിലാളി സംരക്ഷണ നിയമം നടപ്പിലാക്കുക, ഐ സി ഡി എസ് നേഴ്സ്, ഉച്ചഭക്ഷണം ഉൾപ്പെടെയുള്ള തൊഴിലാളികൾക്ക് മാസ ശമ്പളം 18,000 രൂപ നിശ്ചയിക്കുക, 100 നാൾ ജോലി പൂർണമായും നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടക്കുന്നത്. കർഷകർ, തൊഴിലാളികൾ, ടാൻടി തേയില തൊഴിലാളികൾ, യുവാക്കൾ, സ്ത്രീകൾ തുടങ്ങിയവർ പങ്കെടുക്കും. എഐകെഎസ്‐സിഐടിയു നീലഗിരി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പകൽ പതിനൊന്നിന് ഗൂഡല്ലൂർ‐പന്തല്ലൂർ താലൂക്കുകളിലെ വിവിധ ഭാഗങ്ങളിലാണ് സമരം നടക്കുന്നത്. ഗൂഡല്ലൂർ യൂണിയൻ ബേങ്ക്, പന്തല്ലൂർ ഇന്ത്യൻ ബേങ്ക്, ബിദർക്കാട് സ്റ്റേറ്റ് ബേങ്ക്, അയ്യംകൊല്ലി പോസ്റ്റോഫീസ്, എരുമാട് പോസ്റ്റോഫീസ്, ചേരമ്പാടി കനറാ ബേങ്ക് തുടങ്ങിയ സ്ഥലങ്ങളിലാണ് പിക്കറ്റിങ് സമരം നടക്കുന്നത്. 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top