14 November Wednesday

വ്യാപാരി ദിനാഘോഷം 9ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Aug 7, 2018
കാസർകോട്
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാകമ്മിറ്റി നേതൃത്വത്തിൽ വ്യാപാരികൾക്ക് ചികിത്സാസഹായവും മരണമടയുന്ന വ്യാപാരികളുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ വരെ ധനസഹായം നൽകുന്ന ട്രേഡേഴ്സ് ഫാമിലി വെൽഫെയർ ബെനിഫിറ്റ് സ്കീമിന്റെയും വ്യാപാരി ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനവും ഒമ്പതിന് കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നടക്കും. 
പകൽ 2.30ന് വ്യാപാരി ദിനാഘോഷം എൻ എ നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്യും.  ട്രേഡേഴ്സ് ഫാമിലി വെൽഫെയർ ബെനിഫിറ്റ് സ്കീം കെ കുഞ്ഞിരാമൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. കല്ലൂരാവിയിലെ ഒ വി വിനോദ്കുമാറിന്റെ മകൻ പ്രജീഷിന്റെ ചികിത്സാ ധനസഹായം നഗരസഭാ ചെയർപേഴ്സൺ ബീഫാത്തിമ ഇബ്രാഹിം കൈമാറും.  വാർത്താസമ്മേളനത്തിൽ ജില്ലാപ്രസിഡന്റ്‌ കെ അഹമ്മദ് ഷെരീഫ്, ജനറൽ സെക്രട്ടറി ടി എം ജോസ് തയ്യിൽ, ട്രഷറർ മാഹിൻ കോളിക്കര, വൈസ് പ്രസിഡന്റ് അബ്ദുള്ളക്കുഞ്ഞി പൈക്ക, സെക്രട്ടറി ടി എ ഇല്യാസ്, എ കെ മൊയ്തീൻകുഞ്ഞി എന്നിവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
Top