20 September Thursday
ക്ഷേത്രത്തിലെ സ്വർണവും പണവും അപഹരിച്ച സംഭവം

കോൺഗ്രസ് മുന്‍ പഞ്ചായത്ത് അംഗത്തെ റിമാന്‍ഡ‌് ചെയ്തു

വെബ് ഡെസ്‌ക്‌Updated: Thursday Jun 7, 2018

ശ്രീകണ്ഠൻ

 വെഞ്ഞാറമൂട് > ക്ഷേത്രോത്സവനടത്തിപ്പിന്റെ ബാക്കി പണവും  സ്വർണാഭരണങ്ങൾ പണയം വച്ച പണവും അപഹരിച്ച കേസിലെ പ്രതിയായ കോൺഗ്രസ് മുൻ പഞ്ചായത്ത് അംഗത്തെ പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തു. പാങ്ങോട് പഞ്ചായത്തിലെ  മരുതുംമൂട് വാർഡിലെ  മുൻ കോൺഗ്രസ് പഞ്ചായത്ത് അംഗം മൈലമൂട് വേലൻമുക്ക് ശ്രീകണ്ഠവിലാസത്തിൽ ശ്രീകണ്ഠനെ (43)യാണ് അറസ്റ്റ് ചെയ്തത്. 
2011 ഫെബ്രുവരി ഒമ്പതുമുതൽ 2015 മെയ് 17 വരെ മൈലമൂട് കോട്ടയപ്പൻകാവ് ക്ഷേത്രത്തിലെ പ്രസിഡന്റായിരുന്നു ശ്രീകണ്ഠൻ. ഇക്കാലയളവിൽ വഴിപാടിനത്തിൽ ക്ഷേത്രത്തിൽ ലഭിച്ച രണ്ടരപ്പവൻ വരുന്ന മൂന്ന് മാലകൾ ഭരതന്നൂർ ഐഒബിയിൽ പണയപ്പെടുത്തി വാങ്ങിയ 50,000 രൂപയും 2015 മെയ് 10,11,12 തീയതികളിൽ ക്ഷേത്രോത്സവത്തിന്റെ രസീതിന്മേൽ പിരിച്ച തുകയിൽ ഉത്സവനടത്തിപ്പിന്റെ ബാക്കിയായ 75,000 രൂപയും അടക്കം കൈവശപ്പെടുത്തിയെന്നാണ് കേസ്. കമ്മിറ്റി അംഗങ്ങളുമായി നടത്തിയ ചർച്ചയിൽ 45 ദിവസത്തിനകം പണം തിരികെ നൽകാമെന്ന് പത്രത്തിൽ ഒപ്പിട്ടുനൽകിയെങ്കിലും തുക മടക്കിനൽകാത്തതോടെ അംഗങ്ങൾ നൽകിയ പരാതിയിലാണ് അറസ്റ്റ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ‌് ചെയ‌്തതായി എസ്ഐ അറിയിച്ചു. പാങ്ങോട് എസ്ഐ എ നിയാസ്, എഎസ്ഐ സുനിൽ, സുലൈമാൻ, പ്രവീൺ, അരുൺ, ഹസ്സൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top