21 September Friday

അധ്യാപകദിനത്തിൽ അധ്യാപികയായി എം എൽ എ

വെബ് ഡെസ്‌ക്‌Updated: Thursday Sep 6, 2018

അധ്യാപക ദിനത്തിൽ ക്ലാസെടുക്കാൻ പത്തനംതിട്ട മാർത്തോമാ ഹയർസെക്കൻഡറി സ്‌കൂളിലെ ക്ലാസിൽ വീണാ ജോർജ്‌ എത്തിയപ്പോൾ

 പത്തനംതിട്ട

പത്തനംതിട്ട മർത്തോമാ ഹയർ സെക്കൻഡറി സ്‌കൂളിൽ അധ്യാപകദിനം ആചരിച്ചു.ആറന്മുള എം എൽ എ വീണാ ജോർജ‌് ഒരിക്കൽ കൂടി അധ്യാപികയായി ക്ലാസ് മുറിയിൽ എത്തി.എംഎൽഎയെ കൂടാതെ മർത്തോമാ കോർപ്പറേറ്റിവ് മാനേജ് മെൻറ്റ് ദേശിയ സാക്ഷരത അവാർഡ് ജേതാക്കളായ അധ്യാപകരും ക്ലാസെടുത്തു. തുടർന്ന് നടന്ന ഗുരുവന്ദന ചടങ്ങ് വീണാ ജോർജ‌് ഉദ്‌ഘാടനം ചെയ്തു.അവാർഡ് ജേതാക്കളെ പൊന്നാട അണിയിച്ച് ആദരിച്ചു.ചടങ്ങിൽ സ്‌കൂൾ പ്രിസിപ്പാൾ ജോസ് പോൾ അധ്യക്ഷനായി.
 ഹെഡ് മാസ്റ്റർ ജോൺസ് വർഗീസ്,സ്‌കൂൾ മാനേജർ ലാലമ്മ വർഗീസ്,സ്റ്റാഫ് സെക്രട്ടറി ജോർജ‌് ബിനു രാജു,ബിനുമോൾ കോശി, കെ എം ഫിലിപ്പ്, എ വി ജോർജ‌്, പി പി മേരി കുട്ടി എന്നിവർ സംസാരിച്ചു.ആദരിക്കപ്പെട്ട അധ്യാപകർ   നൽകിയ സംഭാവന സ്‌കൂളിലെ പ്രളയ ബാധിതരായ കുട്ടികൾക്ക് നൽകാൻ തീരുമാനിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top