23 September Sunday

ക്യാമ്പസുകളിൽ ഫാസിസ‌്റ്റ‌് വിരുദ്ധ കൂട്ടായ‌്മ

വെബ് ഡെസ്‌ക്‌Updated: Thursday Sep 6, 2018
 
കണ്ണൂർ 
സംഘപരിവാർ ഫാസിസ്റ്റുകൾ വെടിവച്ച് കൊലപ്പെടുത്തിയ പ്രമുഖ എഴുത്തുകാരിയും മാധ്യമ പ്രവർത്തകയുമായ ഗൗരി ലങ്കേഷിന്റെ ഒന്നാം രക്തസാക്ഷിത്വ വാർഷിക ദിനം ആചരിച്ചു.‘നിശ്ശബ്ദരാക്കാനാവില്ല നേരിന്റെ നാവിനെ’ എന്ന മുദ്രാവാക്യമുയർത്തി ക്യാമ്പസുകളിൽ ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മകളും അനുസ്മരണ സദസ്സും സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം കണ്ണൂർ ഗവ.എൻജിനിയറിങ‌് കോളേജിൽ എസ്എഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം മുഹമ്മദ് അഫ്സൽ നിർവഹിച്ചു. ഷിബിൻ കാനായി അധ്യക്ഷനായി. ടി പി നിവേദ്, പ്രജീഷ് ബാബു, നന്ദകിഷോർ എന്നിവർ സംസാരിച്ചു. സി പി ഷിജു സ്വാഗതവും ഐ ശ്രീകുമാർ നന്ദിയും പറഞ്ഞു. കണ്ണൂർ വനിതാ കോളേജിൽ മുഹമ്മദ് ഫാസിൽ ഉദ്ഘാടനം ചെയ്തു. കെ റിജേഷ്,  പി എ കിരൺ, ഷിംന സുരേഷ്, ആയിഷ ഫിദ എന്നിവർ സംസാരിച്ചു. പയ്യന്നൂരിൽ പി പി അനിഷ ഉദ്ഘാടനം ചെയ്തു. ടി വി നിധിൻ, സി പി ഗനിൽ, അനുരാഗ്, ആര്യ വിശ്വനാഥ്, കീർത്തന എന്നിവർ സംസാരിച്ചു.
ശ്രീകണ്ഠപുരം എസ്ഇഎസ് കോളേജിൽ കെ ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. സഹീർ, നിഖിൽ, സായൂജ് എന്നിവർ സംസാരിച്ചു. തലശേരി ബ്രണ്ണൻ കോളേജിൽ ദിഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു. എ അമൽ, നിവേദ് കെ, അശ്വിൻ രാഘവൻ, സുജീഷ് എന്നിവർ സംസാരിച്ചു. മാങ്ങാട്ടുപറമ്പ് ക്യാമ്പസിൽ ഇ കെ ദൃശ്യ ഉദ്ഘാടനം ചെയ്തു. കെ ശ്രീരാജ് സംസാരിച്ചു. മാത്തിൽ ഗുരുദേവ് കോളേജിൽ എ അഖിൽ ഉദ്ഘാടനം ചെയ്തു. വിഷ്ണുപ്രസാദ്, അർജുൻ, രാജേഷ് എന്നിവർ സംസാരിച്ചു. പേരാവൂരിൽ കെ വി രോഹിത്ത് ഉദ്ഘാടനം ചെയ്തു. മട്ടന്നൂരിൽ ശരത്ത് പി ഉദ്ഘാടനം ചെയ്തു. മയ്യിലിൽ മുഹമ്മദ് ഫാസിൽ ഉദ്ഘാടനംചെയ്തു. കെ റിജേഷ്,  എ പി മിഥുൻ സംസാരിച്ചു. പിലാത്തറയിൽ എ സുധാജ് ഉദ്ഘാടനം ചെയ്തു. അമരേഷ്, അനുവിന്ദ് എന്നിവർ സംസാരിച്ചു. നളന്ദ കോളേജിൽ ജിഷ്ണു രമേശ് ഉദ്ഘാടനം ചെയ്തു. ഷിജിൽ, സൗരവ് എന്നിവർ സംസാരിച്ചു. തലശേരിയിൽ സുർജിത്ത് എസ് ഉദ്ഘാടനം ചെയ്തു. ശരത്ത്, മുഹമ്മദ് നസീം എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
Top