21 September Friday

ക‌ൃഷി നശിച്ചവർക്ക‌് നഷ‌്ടപരിഹാരം നൽകണം

വെബ് ഡെസ്‌ക്‌Updated: Monday Aug 6, 2018
അരൂർ 
കാലവർഷക്കെടുതിയിൽ ക‌ൃഷിനശിച്ച ജില്ലയിലെ മുഴുവൻ കർഷകർക്കും നഷ‌്ടപരിഹാരം നൽകണമെന്ന്  അഖിലേന്ത്യ കിസാൻസഭ ജില്ലാ നേത‌ൃത്വ ക്യാമ്പ‌് ആവശ്യപ്പെട്ടു. കിസാൻസഭ സംസ്ഥാന ജനറൽ സെക്രട്ടറി വി ചാമുണ്ണി ഉദ്ഘാടനംചെയ‌്തു. ടി കെ ചക്രപാണി അധ്യക്ഷനായി. ആർ സുഖലാൽ, ജോയികുട്ടി ജോസ്, എൻ സുകുമാരപിള്ള, പി സുരേന്ദ്രൻ, പി എ ജോർജ്, കെ ശശിധരൻപിള്ള, എൻ രവീന്ദ്രൻ, ടി എ അബ‌്ദുൽഖാദർ, കെ എസ് രവി, ടി പി സതീശൻ, ടി ജെ ആഞ്ചലോസ്, എം കെ ഉത്തമൻ, കെ പി ദിലീപ് കുമാർ, കെ ജി പ്രിയദർശൻ എന്നിവർ സംസാരിച്ചു. കാർഷിക മേഖലയിലെ വനിതാ പങ്കാളിത്തത്തിന്റെ പ്രസക്തി എന്ന വിഷയത്തിൽ കെപ്കോ ചെയർപേഴ്സൺ ജെ ചിഞ്ചുറാണി ക്ലാസെടുത്തു. സമാപന സമ്മേളനം മന്ത്രി പി തിലോത്തമൻ ഉദ്ഘാടനംചെയ‌്തു.

 

പ്രധാന വാർത്തകൾ
Top