Top
18
Saturday, November 2017
About UsE-Paper

ദേശാഭിമാനി അക്ഷരമുറ്റം: സ്വാഗതസംഘമായി

Sunday Nov 5, 2017
വെബ് ഡെസ്‌ക്‌
ദേശാഭിമാനി- അക്ഷരമുറ്റം ക്വിസ് ജില്ലാ മത്സര സ്വാഗതസംഘം രൂപീകരണ യോഗം കെഎസ്ടിഎ ജില്ലാ വൈസ് പ്രസിഡന്റ് എം ഷാജി ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം > ദേശാഭിമാനി അക്ഷരമുറ്റം ജില്ലാതല മത്സരത്തിന്റെ സ്വാഗതസംഘം രൂപീകരണയോഗം തൈക്കാട് ഗവ. മോഡല്‍ എച്ച്എസ്എസില്‍ നടന്നു. കെഎസ്ടിഎ ജില്ലാ വൈസ് പ്രസിഡന്റ് എം ഷാജി ഉദ്ഘാടനംചെയ്തു. എ പ്രദീപ് അധ്യക്ഷനായി. അനക്സ് ബാബു, എം കെ സുരേഷ്, ആര്‍ എസ് സുരേഷ്ബാബു എന്നിവര്‍ സംസാരിച്ചു. സദാനന്ദന്‍ സ്വാഗതവും ബീന ആല്‍ബര്‍ട്ട് നന്ദിയും പറഞ്ഞു. 
 
രക്ഷാധികാരികള്‍: ആനാവൂര്‍ നാഗപ്പന്‍, എം വിജയകുമാര്‍, പി എം മനോജ്, കെ പി സന്തോഷ്കുമാര്‍, ഇ ജി മോഹനന്‍, കെ സി വിക്രമന്‍, ജി രാജന്‍, എ എ റഷീദ്, അഡ്വ. വി കെ പ്രശാന്ത്, കെ റജി, പി വി രാജേഷ്, നിസാമുദീന്‍, എന്‍ ബാബു, ടി എസ് സലിം, വിദ്യാമോഹന്‍, വി അനില്‍കുമാര്‍. ചെയര്‍മാന്‍: സി പ്രസന്നകുമാര്‍. വൈസ് ചെയര്‍മാന്മാര്‍: കെ എം മോഹന്‍ദാസ്, ആര്‍ വേണുഗോപാലന്‍ ഉണ്ണിത്താന്‍, എം രഘുനാഥ്, അനക്സ് ബാബു, സുരേഷ് വെള്ളിമംഗലം, എം കെ കമലന്‍, രത്നകുമാര്‍, പ്രദീപ്, ജിതീഷ്, ഇ സാബിറബീവി, ബി ബിന്ദു. ജനറല്‍ കണ്‍വീനര്‍: കെഎസ്ടിഎ ജില്ലാ സെക്രട്ടറി നജീബ്. കണ്‍വീനര്‍: എം കെ സുരേഷ്. ജോയിന്റ് കണ്‍വീനര്‍മാര്‍: പി അനില്‍കുമാര്‍, വര്‍ഗീസ് ജി എബ്രഹാം, ശ്രീഹരി, പി കൃഷ്ണന്‍കുട്ടി, എം ഷാജി, സതീഷ്ബാബു, ശൈലജ, ശ്രീകുമാരി, സുഭാഷ്, എസ് ഹരികുമാര്‍, നന്ദകിഷോര്‍, വിനോദ് ശങ്കര്‍. അക്കാദമിക് കമ്മിറ്റി കണ്‍വീനര്‍: ഡോ. കെ എസ് ശിവകുമാര്‍. അംഗങ്ങള്‍: സദാനന്ദന്‍, ഷാജഹാന്‍, ബീന ആല്‍ബര്‍ട്ട്, ജി എസ് സുനിത, അക്ബര്‍ഷാ, എസ് വൈ ഷൂജ, വി വി വേണുഗോപാല്‍, ബി ശ്രീകുമാര്‍. വളന്റിയര്‍ കമ്മിറ്റി കണ്‍വീനര്‍: ഐ പി ബിനു. 11ന് തൈക്കാട് ഗവ. മോഡല്‍ എച്ച്എസ്എസിലാണ് മത്സരം.