16 November Friday

കൗതുകമായി സുനാമി മോക‌്ഡ്രിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 5, 2018
മയ്യഴി
റവന്യു ആൻഡ‌് ഡിസാസ്റ്റർ മാനേജ്‌മെന്റ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സുനാമി സുരക്ഷാ മാനദണ്ഡങ്ങളുടെ ബോധവൽക്കരണത്തിനായി  മാഹിയിൽ മോക്ക്ഡ്രിൽ സംഘടിപ്പിച്ചു. മാഹി മൈതാനത്ത‌് നടന്ന പരിപാടിയിൽ ദുരന്തനിവാരണപ്രവർത്തനങ്ങൾ പുനഃസൃഷ്ടിച്ചു. 
റവന്യു ഉദ്യോഗസ്ഥർ, തീരദേശ പൊലീസ്, അഗ്നിരക്ഷാസേന തുടങ്ങിയവരും പങ്കെടുത്തു. 
രക്ഷാപ്രവർത്തനം നടത്തുന്നതിനു വളണ്ടിയർമാരെയും പൊലീസ് ഉദ്യോഗസ്ഥരെയും വിവിധ ഗ്രൂപ്പുകളായി തിരിച്ചിരുന്നു. സ്‌കൂൾ വിദ്യാർഥികളും രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു. ചൊവ്വാഴ‌്ച പകൽ പന്ത്രണ്ടോടെ നഗരസഭാ സൈറൺ മുഴങ്ങിയതോടെയാണ‌് മോക‌്ഡ്രിൽ ആംരംഭിച്ചത‌്. 
മാഹി സ്‌കൂൾ ഗ്രൗണ്ടിൽനിന്ന‌് എല്ലാ സന്നാഹങ്ങളുമായി പുറപ്പെട്ട വാഹനങ്ങൾ തീരപ്രദേശങ്ങളിൽ താമസിക്കുന്നവരുടെ വീടുകളിൽ ചെന്ന് മുന്നറിയിപ്പ് നൽകി അവരെ വീടുകളിൽനിന്ന് ഒഴിപ്പിച്ചു.  മോക്ക്ഡ്രിൽ നടത്താൻ തീരുമാനിച്ച വിവരം കഴിഞ്ഞ ദിവസം പ്രദേശങ്ങളിലെ വീടുകളിൽ ചെന്നറിയിച്ചതിനാൽ  ആരും പരിഭ്രാന്തരായില്ല. 
ജനങ്ങളുടെ പൂർണ സഹകരണത്തോടെയായിരുന്നു രക്ഷാദൗത്യം. 
മാഹി റീജണൽ അഡ്മിനിസ്‌ട്രേറ്റർ എസ് മാണിക്ക ദീപൻ, നഗരസഭ കമ്മീഷണർ അമൽ ദർമ, പൊലീസ് സൂപ്രണ്ട് സി എച്ച് രാധാകൃഷ്ണ, ഡെപ്യൂട്ടി തഹസിൽദാർമാരായ മനോജ്, അജിത് കുമാർ, ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. എസ് പ്രേംകുമാർ തുടങ്ങിയ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് മോക്ക്ഡ്രിൽ സംഘടിപ്പിച്ചത്.

 

പ്രധാന വാർത്തകൾ
Top