Top
19
Monday, February 2018
About UsE-Paper

ബസ്സില്‍ മാല മോഷ്ടിക്കാന്‍ ശ്രമം: തമിഴ് യുവതി പിടിയില്‍

Thursday Jan 4, 2018
വെബ് ഡെസ്‌ക്‌
പയ്യന്നൂര്‍ > ബസ് യാത്രക്കിടെ യാത്രക്കാരിയുടെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ തമിഴ് യുവതിയെ പിടികൂടി. മധുര സ്വദേശിനി മീനാക്ഷി (20) യൊണ് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. ബുധനാഴ്ച രാവിലെ പത്തോടെയായിരുന്നു സംഭവം. എടാട്ടുനിന്നും പയ്യന്നൂരിലെ വസ്ത്ര വ്യാപാര സ്ഥാപനത്ത്വിലേക്ക് ജോലിക്ക് വരികയായിരുന്ന  പി വി ഭാവക്കുട്ടിയുടെ സ്വര്‍ണമാലയാണ് ബസ്സില്‍ യുവതി പൊട്ടിച്ചെടുത്തത്. മാലപൊട്ടിക്കുന്നത് ശ്രദ്ധയില്‍പെട്ട ഇവര്‍  ബഹളം വച്ചപ്പോള്‍ നിര്‍ത്തിയ ബസ്സില്‍നിന്നും യുവതി ഇറങ്ങിയോടി. ബസ് ജീവനക്കാരും യാത്രക്കാരും പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.  മുമ്പും ഇതേ യുവതിയെയും കൂട്ടാളിയെയും മാല മോഷണത്തിന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.