15 November Thursday

പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടില്‍ സാമൂഹ്യവിരുദ്ധരുടെ അതിക്രമം

വെബ് ഡെസ്‌ക്‌Updated: Thursday Jan 4, 2018
കാഞ്ഞങ്ങാട് > പുല്ലൂര്‍- പെരിയ പഞ്ചായത്ത് പ്രസിഡന്റ് ശാരദ എസ് നായരുടെ വീട്ടില്‍ അതിക്രമിച്ചു കയറി സിപിഐ എം ജില്ലാസമ്മേളനത്തിന്റെ ഭാഗമായി ഉയര്‍ത്തിയ പതാക സാമൂഹ്യദ്രോഹികള്‍ നശിപ്പിച്ചു. മൂലക്കണ്ടം ബ്രാഞ്ചംഗം മധുവിന്റെ വീട്ടുമുറ്റത്ത് ഉയര്‍ത്തിയ പതാക, കവ്വായിയില്‍ സിപിഐ എം ബ്രാഞ്ച് ഉയര്‍ത്തിയ പതാക എന്നിവയും നശിപ്പിച്ചു. 
അന്തരിച്ച സിപിഐഎം നേതാവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ എ ശേഖരന്‍ നായരുടെ ഭാര്യയാണ് ശാരദ എസ് നായര്‍. ഇരുളിന്റെ മറവില്‍ ഇവരുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കയറി കൊടിനശിപ്പിച്ചത് ഗൌരവമായ കുറ്റമാണ്. വീടിനു മുന്നിലുള്ള എ ശേഖരന്‍ നായരുടെ സ്മാരക സ്തൂപത്തില്‍ മുമ്പ് കരിഓയില്‍ ഒഴിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. പെരിയയില്‍ ബോധപൂര്‍വം കുഴപ്പങ്ങളുണ്ടാക്കുന്ന ക്രിമിനല്‍ സംഘമാണ് അതിക്രമത്തിന് പിന്നിലുള്ളത്. അക്രമികള്‍ക്കെതിരെ ഭവനഭേദനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കണമെന്ന് കാഞ്ഞങ്ങാട് ഏരിയാകമ്മിറ്റി ആവശ്യപ്പെട്ടു. പതാക വ്യാപകമായി നശിപ്പിച്ച് സ്വതന്ത്രമായ രാഷ്ട്രീയപ്രവര്‍ത്തനം തടസപ്പെടുത്തുന്നതിലും ഏരിയാകമ്മിറ്റി പ്രതിഷേധിച്ചു.
* ഹൊസ്ദുര്‍ഗ് ലോക്കല്‍ പരിധിയിലും സിപിഐ എം പതാകകള്‍ വ്യാപകമായി നശിപ്പിച്ചു. കവ്വായിയിലും  മുറിയനാവിയിലും ബ്രാഞ്ചുകള്‍ സ്ഥാപിച്ച 22 വീതം പതാകയും നഗരസഭാ കൌണ്‍സിലര്‍ ഉഷയുടെ വീടിനുമുന്നില്‍ സ്ഥാപിച്ച പതാകയുമാണ് നശിപ്പിച്ചത്.
 
പ്രധാന വാർത്തകൾ
Top