22 October Monday

ഉദുമയില്‍ റെയില്‍പാളത്തില്‍ വിള്ളല്‍

വെബ് ഡെസ്‌ക്‌Updated: Thursday Jan 4, 2018
ഉദുമ > റെയില്‍വേ പാളത്തിലുണ്ടായ വിള്ളല്‍ തക്കസമയത്ത് കണ്ടതിനെ തുടര്‍ന്ന് അപകടം ഒഴിവായി. ബുധനാഴ്ച പുലര്‍ച്ചെ 6.40ന് കാസര്‍കോട്- കോട്ടിക്കുളം സ്റ്റേഷനിടയില്‍ ഉദുമ റെയില്‍വേ ഗേറ്റിന് തെക്കുഭാഗത്ത് പാളത്തിലാണ് വിള്ളല്‍ കണ്ടെത്തിയത്. മംഗളൂരുവില്‍നിന്ന് നാഗര്‍കോവിലിലേക്കുള്ള പരശുറാം എക്സ്പ്രസ് കടന്നുപോകാനിരിക്കെയാണ് വിള്ളല്‍ കണ്ടത്. 
പുലര്‍ച്ചെ ട്രാക്കില്‍ പരിശോധനക്കിറങ്ങിയ ട്രാക്ക്മാന്‍ ബ്രിജിലാലാണ് വിള്ളല്‍ കണ്ടെത്തിയത്. ഉദുമയിലെ ഗേറ്റ് കീപ്പര്‍ ഇ കൃഷ്ണന്‍ നായരെ വിവരമറിയിച്ചു. കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ വിവരമറിയിക്കുമ്പോഴേക്കും പരശുറാം എക്സ്പ്രസ് ഉദുമയിലെത്തിയിരുന്നു. സിഗ്നല്‍ നല്‍കി ട്രെയിന്‍ ഗേറ്റിന് സമീപം പിടിച്ചിട്ടു. പിന്നാലെയെത്തിയ നേത്രാവതി എക്സ്പ്രസ് കാസര്‍കോട് സ്റ്റേഷനിലും മംഗളൂരു- കോഴിക്കോട് പാസഞ്ചര്‍ കളനാട് സ്റ്റേഷനിലും പിടിച്ചിട്ടു. വിള്ളല്‍ താല്‍കാലികമായി പരിഹരിച്ച് ഏഴേകാലോടെ പരശുറാം എക്സ്പ്രസിനെ വേഗത കുറച്ച് കടത്തിവിട്ടു. കാസര്‍കോട് നിന്നെത്തിയ വിദഗ്ധരാണ് രാവിലെ പത്തോടെ പാളത്തിലെ വിള്ളല്‍ കൂട്ടിയോജിപ്പിച്ച് ഗതാഗതം പുനഃസ്ഥാപിച്ചത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top