19 November Monday

‘ചൈതന്യ സങ്കേതം’ സിഡി പ്രകാശനംചെയ‌്തു

വെബ് ഡെസ്‌ക്‌Updated: Monday Sep 3, 2018

പറയംകുളം ശ്രീ മുഹൂർത്തിക്കാവ് ചാമുണ്ഡേശ്വരി ക്ഷേത്രത്തിന്റെ ഗാനങ്ങളുടെ സിഡി പ്രകാശനം കെ രാഘവൻ നിർവഹിക്കുന്നു

ചാരുംമൂട്
 പറയംകുളം ശ്രീ മുഹൂർത്തിക്കാവ് ചാമുണ്ഡേശ്വരി ദേവീക്ഷേത്ര ഗീതങ്ങളായ ‘ചൈതന്യസങ്കേതം’ സിഡി പ്രകാശനംചെയ‌്തു. 
ക്ഷേത്രാങ്കണത്തിൽ നടന്ന യോഗത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡംഗം കെ രാഘവൻ ക്ഷേത്രതന്ത്രി പ്രഹ്ളാദൻ നമ്പൂതിരിക്ക് നൽകി പ്രകാശനം നിർവഹിച്ചു. രവീന്ദ്രൻ നായർ അധ്യക്ഷനായി.
ഷെല്ലി ചാക്കോയുടെ രചനയ‌്ക്ക‌് കെ എൽ പ്രസാദാണ് ഈണം പകർന്നത്. ക‌ൃഷ‌്ണപ്രസാദ്, വൈഗാപ്രസാദ് എന്നിവരാണ് ആലാപനം.
പ്രധാന വാർത്തകൾ
Top