21 November Wednesday
കുടിശ്ശിക നൽകാൻ ധാരണ

കെഎസ‌്ഡിപി റിട്ട. ജീവനക്കാരുടെ സമരം പിൻവലിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 3, 2018

 

ആലപ്പുഴ
കേരള സ‌്റ്റേറ്റ‌് ഡ്രഗ‌്സ‌് ആൻഡ‌് ഫാർമസ്യൂട്ടിക്കൽസ‌് ലിമിറ്റഡിൽ വിരമിച്ച ജീവനക്കാർ നടത്തിയ സമരം പിൻവലിച്ചു. മാനേജുമെന്റുമായി വ്യാഴാഴ‌്ച നടത്തിയ ഒത്തുതീർപ്പ‌് ചർച്ചയെ തുടർന്നാണ‌് തീരുമാനം. വിരമിച്ചവർക്ക‌്  കുടിശ്ശികയുള്ള 1,20,17,443 രൂപ നൽകും. ഇതിനായി 10,000 രൂപ വീതം തുല്യമാസഗഡുക്കളായി വിതരണം ചെയ്യും. 10,000 രൂപയിൽ താഴെ കുടിശ്ശികയുള്ളവർക്ക‌് ഒറ്റത്തവണയായി നൽകും. ഫണ്ടിന‌് ദൗർലഭ്യം നേരിടുന്നപക്ഷം വിരമിച്ച ജീവനക്കാരുടെ പ്രതിനിധികളുമായി ചർച്ച ചെയ്യും. കൂടാതെ 1998 ജനുവരി മുതൽ 2002 ജനുവരി വരെയുള്ള കുടിശ്ശികയുടെ കാര്യം കെഎസ‌്ഡിപി ബോർഡിൽ അവതരിപ്പിച്ച‌് തുടർ നടപടി സ്വീകരിക്കും. ഗ്രാറ്റുവിറ്റി കുടിശ്ശിക സംബന്ധിച്ചുള്ള  കേസുകളിൽ ഉത്തരവ‌് വരുന്നതനുസരിച്ച‌് തീരുമാനമെടുക്കും. മാനേജുമെന്റിനെ പ്രതിനിധീകരിച്ച‌് എംഡി എസ‌് ശ്യാമള, ഫൈനാൻസ‌് മാനേജർ എബ്രഹാം തോമസ‌്, പി ആൻഡ‌് എ മാനേജർ ഇൻ ചാർജ‌് സി വിനോദ‌്കുമാർ, വിരമിച്ചവരുടെ പ്രതിനിധികളായ കെ രാജേന്ദ്രൻനായർ, രാജശേഖരൻ നായർ, ജഗദീഷ‌് ബോസ‌്, പരമേശ്വരൻ, ജി ശിവാനന്ദൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
 
 

 

പ്രധാന വാർത്തകൾ
Top