20 September Thursday

സെക്രട്ടറിയറ്റ്‌ ധർണ 6ന്‌

വെബ് ഡെസ്‌ക്‌Updated: Thursday Aug 2, 2018
കാഞ്ഞങ്ങാട്
ലൈസന്‍സ് ഇല്ലാത്തവര്‍ നടത്തുന്ന അനധികൃത വെല്‍ഡിങ്‌  ജോലികള്‍ നിര്‍ത്തലാക്കുക, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നിയമ നടപടിയെടുക്കുക, വൈദ്യുതി വകുപ്പ്  അനുമതി നിഷേധിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്‌  സംസ്ഥാനത്തെ വെല്‍ഡിങ് സ്ഥാപന ഉടമകള്‍  ആറിന് സെക്രട്ടറിയേറ്റിന് മുന്നില്‍ ധർണ  നടത്തുമെന്ന്  കേരളാ അയേണ്‍ ഫാബ്രിക്കേഷന്‍  എൻജിനിയറിങ്‌  അസോസിയേഷന്‍ ജില്ലാകമ്മിറ്റി അറിയിച്ചു. വേണ്ടത്ര മുന്‍ പരിചയമോ സ്ഥാപനമോ ലൈസന്‍സോ ഇല്ലാത്തവര്‍ നടത്തുന്ന വെല്‍ഡിങ്‌ ജോലികളിലൂടെ അപകടങ്ങളും നിരവധി ജീവനുകള്‍ നഷ്ടപ്പെടുവാനും ഇടയായിട്ടുണ്ട്. 
സംസ്ഥാനത്തെ ഇരുപത്തയ്യായിരത്തോളം വരുന്ന വെല്‍ഡിങ് സ്ഥാപനങ്ങളിലൂടെ ഒരു ലക്ഷത്തോളം തൊഴിലാളികളും അത്രത്തോളം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭ്യമാക്കുന്ന ഈ മേഖലയെ രക്ഷിക്കണമെന്നാവശ്യപ്പെട്ടാണ്‌ ധർണ. 
അന്നേ ദിവസം  ജില്ലയിലെ മുഴുവന്‍ വെല്‍ഡിങ്‌ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്നും ജില്ലാ പ്രസിഡന്റ് സി വി സത്യാനന്ദന്‍, ജനറല്‍ സെക്രട്ടറി കെ വി സുഗതന്‍ ബാബു എന്നിവര്‍  അറിയിച്ചു
പ്രധാന വാർത്തകൾ
Top