24 September Monday

ദുരന്തഭൂമിയിൽ സഹായഹസ‌്തവുമായി പോളി വിദ്യാർഥികളും

വെബ് ഡെസ്‌ക്‌Updated: Saturday Sep 1, 2018

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്കിലെ ജീവനക്കാരും വിദ്യാർഥികളും

തിരുവനന്തപുരം 
പ്രളയം ദുരിതത്തിലാക്കിയ പത്തനംതിട്ട അയിരൂർ പഞ്ചായത്തിന് ആശ്വാസമായി വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്കിലെ ജീവനക്കാരും വിദ്യാർഥികളും. 
രാവിലെ ആരംഭിച്ച ദുരന്തനിവാരണ പ്രവർത്തനങ്ങൾ രാത്രി വൈകുവോളം നീണ്ടു. 
വെള്ളം കയറി പൂർണമായി നശിച്ച പഞ്ചായത്ത് ഓഫീസിലെ നിരവധി കംപ്യൂട്ടറുകൾ ഉപയോഗയോഗ്യമാക്കി. 
ചെറുകോൽപ്പുഴ, പുതിയകാവ് വാർഡുകളിൽ സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണ് സംഘം  നടത്തിയത്. കേടായ പമ്പു സെറ്റുകൾ നന്നാക്കിയും ടിവി, ഫ്രിഡ്ജ്, സ്റ്റെബിലൈസറുകൾ, ഇൻവെർട്ടറുകൾ, ഫാൻ, വാട്ടർ കൂളർ എന്നിവയുടെ കേടുപാടുകൾ തീർത്തും  റീ വയറിങ്ങ് നടത്തിയും പ്ലംബിങ‌് ജോലികൾ ചെയ്തും പഞ്ചായത്ത്  ഓഫീസ് മന്ദിരം, അങ്കണവാടി പരിസരം എന്നിവ ശുചീകരിച്ചും  ഫർണിച്ചറുകൾ ശുചിയാക്കിയും ശ്രദ്ധേയമായ പ്രവർത്തനമാണ് കോളേജ് നടത്തിയത്. വൈകിട്ട് പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ ചേർന്ന സമാപന യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ‌് വൽസമ്മ തോമസ്, വാർഡ് അംഗം പ്രീത, സെക്രട്ടറി അനിൽ കുമാർ, അസിസ്റ്റന്റ് സെക്രട്ടറി ഹരികുമാർ, സിപിടിസി സ്റ്റാഫ് സെക്രട്ടറി ദീപു കൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top