24 September Monday
സജീവമായി ആദിവാസികളും

കുട്ടനാട്ടിനെ വെടിപ്പാക്കി പഠിതാക്കൾ

വെബ് ഡെസ്‌ക്‌Updated: Saturday Sep 1, 2018

നെടുമുടിയിൽ ആദിവാസി വിഭാഗത്തിൽപ്പെട്ടവരുൾപ്പെടെയുള്ള തുല്യതാ പഠിതാക്കൾ വീട്‌ ശുചീകരണത്തിൽ

 

ആലപ്പുഴ
പ്രളയത്താൽ ചുറ്റപ്പെട്ടതും നിലംപൊത്തിയതുമായ വീടുകളിൽനിന്നാണ‌് അവർ ചെങ്ങന്നൂരിന്റെ കരംപിടിക്കാൻ എത്തിയത‌്. സ്വന്തം  അനുഭവമുണ്ടായ സഹോദരങ്ങളെ സഹായിക്കാനുള്ള അവരുടെ ആഗ്രഹമാണ‌്  സാക്ഷരതാമിഷന്റെ തുല്യതാ പഠിതാക്കളും ഇൻസ്ട്രക്ടർമാരും ഉൾപ്പെടുന്ന 26 അംഗ ആദിവാസി യുവാക്കളെ  വയനാട്ടിലെ തൊണ്ടർനാട‌് പഞ്ചായത്തിൽനിന്ന‌് കുട്ടനാട്ടിലേക്ക‌് വണ്ടികയറ്റിയത‌്.ആകെ 1055 വളണ്ടിയർമാർ കുട്ടനാട്ടിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.  നെടുമുടി, തലവടി, തകഴി, പുളിങ്കുന്ന്, രാമങ്കരി തുടങ്ങിയ പഞ്ചയത്തുകളിലെ വീടുകൾ, ഓഫീസുകൾ, വിദ്യാലയങ്ങൾ, വഴിയോരങ്ങൾ എന്നിവിടങ്ങളിലെല്ലാം ശുചീകരണപ്രവർത്തനങ്ങൾ നടത്തി. മലപ്പുറത്തുനിന്നെത്തിയ ഇൻസ്ട്രക്ടർമാരും പഠിതാക്കളും കാവാലം പ്രദേശത്തുള്ള വീടുകളിലും സ്കൂളുകളിലും ശുചീകരണം നടത്തി.വയനാട്ടിൽനിന്നെത്തിയ ഭൂരിഭാഗവും പ്രളയത്തിൽ ദുരിതം അനുഭവിച്ചുവരുന്നവരാണ്. " പ്രളയത്തിൽ ദിതം അനുഭവിക്കുകയാണ്. എങ്കിലും മറ്റൊരിടത്ത് ആശ്വാസം എത്തിക്കുകയെന്നത് എന്റെ കടമയാണ്''‐ സാക്ഷരതാമിഷന്റെ ആദിവാസി സാക്ഷരതാ പദ്ധതിയായ 'സമഗ്ര' യുടെ ഇൻസ്ട്രക്ടർ സുഭാഷ് പറഞ്ഞു. വയനാട് ജില്ലയിലെ തൊണ്ടർനാട് പഞ്ചായത്തിൽനിന്നുള്ളവരാണ് 26 പേരും. സാക്ഷരതാമിഷന്റെ 7, 10 തുല്യതാ കോഴ്സുകളിലെ പഠിതാക്കളും ഇൻസ്ട്രക്ടർമാരുമാണിവർ. 
സാക്ഷരതാമിഷൻ ഡയറക്ടർ ഡോ. പി എസ് ശ്രീകല ശുചീകരണ പ്രവർത്തനങ്ങൾക്ക് നേത‌ൃത്വം നൽകി.മുൻകൂട്ടി നിശ്ചയിച്ച് നൽകിയ കേന്ദ്രങ്ങളിൽ ശുചീകരണ സാമഗ്രികളുമായി എത്തിയവർ വീടുകളും പൊതുസ്ഥാപനങ്ങളും വൃത്തിയാക്കി. 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top