17 November Saturday

നാട്ടി മഹോത്സവത്തിന്‌ അരവത്ത് തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Sunday Jul 1, 2018

അരവത്ത് നാട്ടി മഹോത്സവത്തിന്റെ ഭാഗമായുള്ള കാർഷിക സെമിനാർ പള്ളിക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ഇന്ദിര ഉദ്‌ഘാടനം ചെയ്യുന്നു

 

ഉദുമ
പുതുതലമുറയ്ക്ക് അന്യമായി കൊണ്ടിരിക്കുന്ന കാര്‍ഷിക സംസ്‌കൃതിയും പ്രകൃതിസമ്പത്തും സംരക്ഷിക്കുന്നതിനും കര്‍ഷകര്‍ക്ക് ന്യൂതന കാര്‍ഷിക അറിവുകള്‍ പകര്‍ന്ന് നൽകാൻ നാട്ടി മഹോത്സവത്തിന്‌ അരവത്ത് തുടക്കമായി. 
അരവത്ത് പൂബാണം കുഴി ക്ഷേത്ര സാരഥി ഓഡിറ്റോറിയത്തില്‍ നടന്ന കാര്‍ഷിക സെമിനാര്‍ പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് പി ഇന്ദിര ഉദ്‌്‍ഘടനം ചെയ്തു. സ്‌റ്റാൻഡിങ്്‌ കമ്മിറ്റി ചെയർമാൻ  പി ലക്ഷ്മി അധ്യക്ഷയായി. പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കുന്നൂച്ചി കുഞ്ഞിരാമൻ, പഞ്ചായത്തംഗം എ വിനോദ് കുമാര്‍, ഷക്കീല ബഷീര്‍, സരസ്വതി, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പി പത്മിനി, വൈസ് ചെയര്‍പേഴ്‌സണ്‍ റാഷിദ, അരവത്ത് പൂബാണംകുഴി ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് ശിവരാമന്‍, സംഘടക സമിതി കൺവീനര്‍ എ കെ ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു. 
എം എസ് സ്വാമിനാഥന്‍  റിസർച്ച്‌ ഡയറക്ടര്‍ ഡോ. വി ബാലകൃഷ്ണന്‍ നിയന്ത്രിച്ച കര്‍ഷക സംവാദം കൃഷി ഓഫീസര്‍ കെ വേണുഗോപാലന്‍ ക്രോഡീകരിച്ചു. ജൈവനെല്‍ക്കൃഷിയില്‍ ന്യൂതന പ്രവണതകള്‍ വിഷയത്തില്‍ കാസര്‍കോട് കൃഷി വിജ്ഞാന കേന്ദ്രത്തിലെ ഡോ. എസ് ലീന, പാരാസൈറ്റ് ബ്രീഡിങ്ങ് സ്റ്റേഷനിലെ പി ഡി ദാസ് എന്നിവര്‍ ക്ലാസ്സെടുത്തു. കൃഷി അസിസ്റ്റന്റ് കെ വി മണിമോഹന്‍ സ്വാഗതവും പാടശേഖര സമിതി പ്രസിഡന്റ് എ കോരന്‍ നന്ദിയും പറഞ്ഞു. പള്ളിക്കര പഞ്ചായത്ത് സിഡിഎസിന്റെ നേതൃത്വത്തിലുള്ള ഭക്ഷ്യമേളയില്‍ വിവിധ പഴവര്‍ഗ്ഗങ്ങളുടെ ഭക്ഷ്യ പ്രദര്‍ശനവും വിതരണവും നടന്നു. 
ഞായറാഴ്ച രാവിലെ ഒമ്പതുമുതല്‍ അരവത്ത് പാടത്ത് കാര്‍ഷിക കമ്പളം. കലക്ടര്‍ കെ ജീവന്‍ബാബു ഫ്‌ളാഗ് ഓഫ് ചെയ്യും. തുടർന്ന്‌ ചെളിക്കണ്ടത്തില്‍ ചെളിയിലോട്ടം, മുക്കാലിലോട്ടം, വടംവലി, തണ്ടിലോട്ടം തുടങ്ങിയ കായിക പരിപാടികള്‍. പകല്‍ 11ന് നാട്ടി മഹോത്സവം മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനംചെയ്യും. കെ കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷനാകും. പുലരിയുടെ ജല വിജഞാന കേന്ദ്രത്തിന്റെ ഉദ്ഘാടനം സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ സീനിയര്‍ ഡയറക്ടര്‍ ഡോ. എന്‍ അനില്‍കുമാര്‍ നിർവഹിക്കും. പകല്‍ രണ്ടുമുതല്‍  ജില്ലയിലെ വിവിധ സ്‌കൂൾ വിദ്യാർഥികളുടെ സഹകരണത്തോടെ നാടൻ നെല്ലിനങ്ങളുടെ നാട്ടി. 
 
പ്രധാന വാർത്തകൾ
Top