Top
11
Monday, December 2017
About UsE-Paper

നെഹ്‌റു ട്രോഫി വള്ളംകളി; ഗബ്രിയേല്‍ ചുണ്ടന്‍ ജലരാജാവ്

Saturday Aug 12, 2017
വെബ് ഡെസ്‌ക്‌
file photo

ആലപ്പുഴ > 65 ാമത് നെഹ്‌റു ട്രോഫി വള്ളംകളിയില്‍ ഗബ്രിയേല്‍ ചുണ്ടന്‍ കീരീടം ചൂടി. ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവില്‍ ഫോട്ടോഫിനിലൂടെയാണ് ഗബ്രിയേല്‍ ചുണ്ടന്‍ ജയിച്ചു കറിയത്. കന്നിപോരാട്ടത്തില്‍ തന്നെ കീരീടം സ്വന്തമാക്കിയത് ഗബ്രിയേല്‍ ചുണ്ടന് ഇരട്ടി മധുരമായി.

എറണാകുളം തുരുത്തിപ്പറം ബോട്ട് ക്ലബ്ബാണ് ഗബ്രിയേല്‍ ചുണ്ടനു വേണ്ടി തുഴയെറിഞ്ഞത്.  യുബിസി കൈനകരി ബോട്ട് ക്ലബ്ബ് തുഴഞ്ഞ മഹാദേവികാട് കാട്ടില്‍തെക്കേതില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കി.  കുമരകം വേമ്പനാട് ബോട്ട് ക്ലബ്ബ് തുഴഞ്ഞ പായിപ്പാട് മൂന്നമതെത്തിയപ്പോള്‍ നിലവിലെ ചാംപ്യന്‍മാരായ കാരിച്ചാല്‍ ചുണ്ടന്‍ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. കുമരകം ടൗണ്‍ ബോട്ട് ക്ലബ്ബാണ് കാരിച്ചാല്‍ ചുണ്ടനായി തുഴഞ്ഞത്.

അഞ്ച് ഹീറ്റ്‌സുകളിലായി മത്സരിച്ച 20 ചുണ്ടന്‍ വള്ളങ്ങളില്‍ നിന്ന് മികച്ച സമയം കുറിച്ച നാലു വള്ളങ്ങളാണ് ഫൈനലിനു യോഗ്യത നേടിയത്.

 ആദ്യ നാലു സ്ഥാനങ്ങളില്‍ എത്തിയ വള്ളങ്ങളുടെ സമയം

1. ഗബ്രിയേല്‍ ചുണ്ടന്‍ 4.17.42 മിനിറ്റ്
2. മഹാദേവികാട് കാട്ടില്‍തെക്കേതില്‍ ചുണ്ടന്‍ 4.17.72 മിനിറ്റ്
3.പായിപ്പാട് ചുണ്ടന്‍4.17.99 മിനിറ്റ്
4.കാരിച്ചാല്‍ 4.19.00 മിനിറ്റ്‌