16 November Friday

നീറ്റ്‌ പ്രവേശനപരീക്ഷ: അസ്ലമിന്റേത‌് പൊരുതിനേടിയ വിജയം

വെബ് ഡെസ്‌ക്‌Updated: Sunday Jun 10, 2018


ചാരുംമൂട്‌

നീറ്റ്‌ പരീക്ഷയിൽ മുഹമ്മദ് അസ്ലമിന്റെ  220ാം റാങ്ക‌് പ്രതികൂല സാഹചര്യങ്ങളോടും ദാരിദ്ര്യത്തോടും പൊരുതിനേടിയത‌്. 642 സ‌്കോറോടെയാണ‌് കാറ്റഗറിയിൽ 36ാം റാങ്കും സംസ്ഥാനത്ത‌്  19ാം റാങ്കും അസ്ലം നേടിയത‌്.  കോഴിക്കോട് സിഎം മടവൂർ സെന്ററിലെ ഐഫർ അക്കാഡമിയാണ് നിർധന കുടുംബാംഗമായ അസ്ലമിന്റെ പഠന ചെലവുകൾ വഹിക്കുന്നത്.വള്ളികുന്നം പഞ്ചായത്തിൽ കടുവിനാൽ അസ്ലം മൻസിലിൽ സത്താർ‐ ആരിഫാബീവി ദമ്പതികളുടെ മൂത്തമകനാണ് മുഹമ്മദ് അസ്ലം. സത്താർ ആരോഗ്യ പ്രശ്നങ്ങളാൽ വീട്ടുമുറ്റത്തു തന്നെ പെട്ടിക്കട നടത്തുകയാണ‌്.

താമരക്കുളം ചത്തിയറ വിഎച്ച്എസ്എസിലായിരുന്നു സ‌്കൂൾ വിദ്യാഭ്യാസം. എസ്എസ്എൽസിയ‌്ക്ക‌് ഫുൾ എ പ്ലസ് നേടിയിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് തുടർപഠനത്തെ തന്നെ ബാധിക്കുമായിരുന്ന ഘട്ടത്തിലാണ്   സി എം സെന്ററിലെ ഐഫർ അക്കാദമി അസ്ലമിന്റെ പഠനം ഏറ്റെടുത്ത‌ത‌്.  
 പ്ലസ്ടുവിന് അഞ്ചു വിഷയങ്ങൾക്ക‌് എ പ്ലസും ഒരു വിഷയത്തിന് എ ഗ്രേഡുമായിരുന്നു അസ്ലമിന‌്.  2017ൽ നീറ്റ് പരീക്ഷയെഴുതിയ അസ്ലമിന് 554 സ‌്കോർ ലഭിച്ചെങ്കിലും  പ്രവേശനത്തിന് രണ്ടര ലക്ഷം രൂപ ഫീസ് വേണ്ടിവരുമെന്നതിനാൽ ചേർന്നില്ല. തുടർന്ന‌്  വീണ്ടും പ്രവേശന പരീക്ഷയെഴുതാൻ അസ്ലം തീരുമാനിക്കുകയായിരുന്നു. തുടർന്ന‌് കോട്ടയ‌്ക്കൽ യൂണിവേഴ്സൽ അക്കാദമിയിൽ കോമ്പിങ‌് ക്ലാസിന് ചേർന്നു.തസ‌്നിയാണ‌് അസ്ലമിന്റെ സഹോദരി.

പ്രധാന വാർത്തകൾ
Top