19 January Saturday

നെടുമങ്ങാട്‌ പൊലീസ്‌ സ്റ്റേഷൻ ആക്രമണം: ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ്‌ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Monday Jan 7, 2019

നെടുമങ്ങാട്‌(തിരുവനന്തപുരം) > ഹര്‍ത്താലിനിടെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനു നേര്‍ക്ക് ബോംബെറിഞ്ഞ കേസില്‍ ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് പൂവത്തൂര്‍ ജയൻ അറസ്റ്റിൽ. സ്‌റ്റേഷൻ ആക്രമണത്തിന്റെ ഗൂഢാലോചനയിലും സംഘര്‍ഷത്തിലും ജയനു പങ്കുണ്ടെന്നു പൊലീസ് പറഞ്ഞു.

ഹര്‍ത്താല്‍ ദിനത്തില്‍ എസ്‌ഐയെയും പൊലീസ്‌ സംഘത്തെയും ആക്രമിച്ച കേസില്‍ പിടിയിലായ പ്രതികളെ മോചിപ്പിക്കാനെത്തിയ ആര്‍എസ്‌എസ്, ബിജെപി പ്രവര്‍ത്തകരാണ്‌ പൊലീസ്‌ സ്റ്റേഷൻ ആക്രമിച്ചത്‌. ആര്‍എസ്‌എസ് നെടുമങ്ങാട് ജില്ലാ പ്രചാരക് പ്രവീണ്‍, നിഷാന്ത് എന്നിവർ നെടുമങ്ങാട്‌ പൊലീസ് സ്റ്റേഷനിലേക്ക് ബോംബെറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. നിഷാന്തിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. ജില്ലാ പ്രചാരക്‌ പ്രവീൺ സംഭവശേഷം ഒളിവിലാണ്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top