24 September Monday

സംഘപരിവാര്‍ വ്യാജ പ്രചരണം: ലേഖനത്തിലെ ഡാം പരാമര്‍ശങ്ങള്‍ നാസ നീക്കി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 29, 2018

കൊച്ചി > കേരളത്തിലെ പ്രളയവുമായി ബന്ധപ്പെട്ട് നാസയുടെ പഠനം എന്ന പേരില്‍ പ്രചരിച്ച ലേഖനത്തില്‍ നിന്നും ഡാം പരാമര്‍ശങ്ങള്‍ നാസ തന്നെ നീക്കം ചെയ്തു. ഡാം തുറന്നതാണ് വെള്ളപ്പൊക്കത്തിന് കാരണമായതെന്ന തരത്തില്‍ നാസ പഠനറിപ്പോര്‍ട്ട് നല്‍കി എന്നാണ് സംഘപരിവാര്‍ പ്രചരിപ്പിച്ചിരുന്നത്‌. ഇതിനു പിന്നാലെയാണ് നാസ തന്നെ ലേഖനത്തിലെ  ഡാം പരാമര്‍ശങ്ങള്‍ നീക്കിയത്.

  എര്‍ത്ത് ഒബ്‌സര്‍വേറ്ററി എന്ന,  നാസയുടെ ഔദ്യോഗികമല്ലാത്ത ബ്ലോഗില്‍ വന്ന ലേഖനമാണ് തെറ്റിദ്ധാരണക്കിടയായത്. എന്നാല്‍ ഇതുപയോഗിച്ച് കേരള സര്‍ക്കാരിനെ വിമര്‍ശിക്കുകയായിരുന്നു സംഘപരിവാര്‍. ഈ പശ്ചാത്തലത്തിലാണ് പരാമര്‍ശങ്ങള്‍ ലേഖനത്തില്‍ നിന്നും നാസ തന്നെ നീക്കം ചെയ്ത് വ്യക്തത വരുത്തിയത്.

ഇതിന്റെ അടിസ്ഥാനത്തില്‍ വാര്‍ത്ത നല്‍കിയ മനോരമ ഓണ്‍ലൈനും റിപ്പോര്‍ട്ട് പിന്‍വലിച്ചു




 

പ്രധാന വാർത്തകൾ
Top