20 October Saturday

കൂത്താട്ടുകുളം - മൂവാറ്റുപുഴ റോഡില്‍ ബൈക്കുമായി കൂട്ടിയിടിച്ച് കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്

വെബ് ഡെസ്‌ക്‌Updated: Monday Sep 24, 2018

ഫയര്‍ഫോഴ്‌സ് യൂണിറ്റ് തീയണയ്ക്കാനുള്ള ശ്രമത്തില്‍

മൂവാറ്റുപുഴ > കൂത്താട്ടുകുളം - മൂവാറ്റുപുഴ റോഡില്‍ ബൈക്കുമായി കൂട്ടിയിടിച്ച് കെഎസ്ആര്‍ടിസി ബസ് കത്തി നശിച്ചു. എംസി റോഡില്‍ ഈസ്റ്റ് മാറാടി പള്ളിക്കവലയ്ക്ക് സമീപം ഇന്ന് വൈകിട്ട് നാലോടെയാണ് അപകടം. അപകടത്തില്‍ ബൈക്ക് യാത്രക്കാരയ രണ്ട് പേര്‍ക്ക്  ഗുരുതരമായി പരുക്കേറ്റു. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അതേസമയം ബസില്‍ ഉണ്ടായിരുന്ന ആര്‍ക്കും തന്നെ പരിക്കേറ്റിട്ടില്ല. 

എംസി റോഡില്‍ എതിരെ വന്ന കെഎസ്അര്‍ടിസി ബസില്‍ ബൈക്ക് ഇടിക്കുകയും തുടര്‍ന്ന് തീപിടുത്തമുണ്ടാവുകയുമായിരുന്നു. തീപടര്‍ന്നു പിടിക്കുന്നത് കണ്ട ബസ് യാത്രക്കാര്‍ ഉടന്‍ തന്നെ ബസില്‍ നിന്നും ഇറങ്ങി ഓടിരക്ഷപ്പെടുകയായിരുന്നു. അപകടത്തില്‍പ്പെട്ട ബൈക്ക് പൂര്‍ണമായും ബസ്സിനടിയില്‍പ്പെട്ടു. മൂവാറ്റുപുഴയില്‍ നിന്നും രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top