21 November Wednesday

മൊമോ: ബംഗാളിൽ 2 മരണം; ബോധവൽക്കരണം ശക്തമാക്കി

വെബ് ഡെസ്‌ക്‌Updated: Monday Aug 27, 2018

കൊൽക്കത്ത
ചാവേർ ഗെയിം മൊമോയിലൂടെ രണ്ട‌ു മരണം സ്ഥിരീകരിച്ചതോടെ  ബംഗാളിൽ സർക്കാർ കർശന നടപടിയുമായി രംഗത്ത‌്. കുട്ടികളുടെ പെരുമാറ്റത്തിലെ പ്രത്യേകതകളും മറ്റും ശ്രദ്ധിക്കുന്നതിനും റിപ്പോർട്ട‌് നൽകുന്നതിനുമായി ജില്ലാ ഭരണകേന്ദ്രങ്ങളോടും സ‌്കൂൾ അധികൃതരോടും വിദ്യാഭ്യാസ സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടു.

ബ്ലൂവെയ‌്ൽ ചലഞ്ചിനുശേഷം വ്യാപകമായ മൊമോ ചലഞ്ച‌് സ്വീകരിച്ച‌്  ഡാർജലിങ‌് ജില്ലക്കാരായ മനീഷ‌് സാർകി (18)യും അദിതി ഗോയൽ (26) ഉം മരിച്ചിരുന്നു. കഴിഞ്ഞ 20, 21  തീയതികളിലാണ‌് സംഭവം.  ഇരുവരുടെയും മൊബൈൽഫോണിൽ മൊമോ ഗെയിമിന്റെ ഇൻവിറ്റേഷനും മറ്റും കണ്ടെത്തിയിരുന്നു. 
 

പ്രധാന വാർത്തകൾ
Top