Top
29
Saturday, April 2017
About UsE-Paper

മന്ത്രി മേഴ്സിക്കുട്ടിഅമ്മയുടെ നേതൃത്വത്തില്‍ കടലില്‍ കൃത്രിമപ്പാര് നിക്ഷേപിച്ചു

Friday Apr 21, 2017
വെബ് ഡെസ്‌ക്‌
മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മയുടെ നേതൃത്വത്തില്‍ തീരക്കടലിൽ കൃത്രിമപ്പാര് നിക്ഷേപിച്ചപ്പോള്‍. ഫോട്ടോ: ജി പ്രമോദ്

തിരുവനന്തപുരം > തീരക്കടലില്‍ കൃത്രിമ ആവാസവ്യവസ്ഥ രൂപപ്പെടുത്തി മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുന്നതിന് ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന കൃത്രിമപ്പാര് നിക്ഷേപിക്കലിന്റെ ഉദ്ഘാടനം ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മ നിര്‍വഹിച്ചു. വെള്ളിയാഴ്ച രാവിലെ 10ന് തുമ്പ മത്സ്യഗ്രാമത്തിന്റെ 12 ഫാദം പടിഞ്ഞാറ് തീരക്കടലിലാണ് ഉദ്ഘാടനം നടന്നത്.

രാവിലെ 7.45ഓടെ വിഴിഞ്ഞത്തെ പഴയ ഹാര്‍ബറില്‍ ഹൈഡ്രോഗ്രാഫിക് സര്‍വേ വിഭാഗത്തിന്റെ ബോട്ടില്‍ മന്ത്രിയും സംഘവും കടലിലേക്ക് പുറപ്പെട്ടു. ഉരുവില്‍ തുമ്പ കടലില്‍ എത്തിക്കുന്ന 240 പാരുകള്‍ പകുതി വീതം രണ്ടിടത്ത് നിക്ഷേപിച്ചു.

കഴിഞ്ഞവര്‍ഷം കൃത്രിമ പാര് നിക്ഷേപിച്ചതിലൂടെ മത്സ്യസമ്പത്ത് വര്‍ധിച്ചതിനാലാണ് ഈ വര്‍ഷവും പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്. 40 ലക്ഷം രുപയുടേതാണ് പദ്ധതി.

Related News

കൂടുതൽ വാർത്തകൾ »