23 September Sunday

മംഗളൂരുവില്‍ മരിച്ച മലയാളിയുടെ ബന്ധുക്കളെ തേടി പൊലീസ്

വെബ് ഡെസ്‌ക്‌Updated: Saturday Jun 23, 2018

മംഗളൂരു > അസുഖ ബാധയെ തുടര്‍ന്ന് മംഗളൂരുവില്‍ മരിച്ച മലയാളി വെല്‍ഡിങ്ങ് തൊഴിലാളിയുടെ ബന്ധുക്കളെ തേടി പനമ്പൂര്‍ പൊലീസ്. കൊല്ലം പൂയപ്പള്ളി പീടിക വളവത്തു വീട്ടില്‍ ബേബി ജോര്‍ജ്ജാ(50) ണ് മരിച്ചത്.സുനില്‍ എന്ന പേരില്‍  25 വര്‍ഷത്തോളമായി മംഗളൂരു പനമ്പൂര്‍ മീനകലിയയില്‍ താമസിച്ച് വെല്‍ഡിങ്ങ് തൊഴില്‍ ചെയ്തു വരികയായിരുന്നു.



കൂടെ ജോലി ചെയ്യുന്നവര്‍ക്ക്  ബന്ധുക്കളെ കുറിച്ച് വിവരമില്ലാത്തതിനെ തുടര്‍ന്ന് മൃതദേഹം മംഗളൂരു വെന്‍ലോക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. താമസ സ്ഥലത്ത് നിന്ന് ലഭിച്ച പാസ്‌പോര്‍ട്ട് കോപ്പിയില്‍ നിന്നാണ് വിലാസം ലഭിച്ചത്. മുറിയില്‍ നിന്ന് ലഭിച്ച പുസ്തകത്തില്‍ ഇതേ വിലാസത്തില്‍ അന്നാമ്മ എന്ന പേര് എഴുതി വച്ചതായി കണ്ടെത്തി.

പൂയപ്പള്ളി പൊലീസുമായി ബന്ധപ്പെട്ടെങ്കിലും വിവരമൊന്നും ലഭിച്ചില്ല. ബന്ധുക്കളെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ 094484 46016 എന്ന നമ്പറില്‍ പനമ്പൂര്‍ പൊലീസുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍
അറിയിച്ചു.



 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top